ADVERTISEMENT

ചെറുപുഴ∙ റോഡരികിൽ നിർത്തിയ സ്വന്തം വാഹനം പിന്നോട്ടുരുളുന്നതുകണ്ട് തള്ളിനിർത്താൻ ശ്രമിച്ചപ്പോൾ തെറിച്ചു വീണു റോഡിൽ തലയിടിച്ചു മരിച്ച മുതുവത്തെ ആനിത്തോട്ടത്തിൽ ജോർജിനു നാടിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ച ജോർജിന്റെ മൃതദേഹം ഇന്നലെ രാവിലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു.

മരിച്ച ജോർജിനു ആദരാഞ്ജലി അർപ്പിക്കാനായി നൂറുകണക്കിനാളുകളാണു പരേതന്റെ മുതുവത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ചെറുപുഴയിൽ പോയി തിരിച്ചെത്തിയ ജോർജ് തന്റെ വാഹനം തിരുമേനി ടൗണിൽ നിർത്തി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്.റോഡിന്റെ മറുഭാഗത്ത് എത്തിയപ്പോഴാണ് വണ്ടി ഉരുണ്ടുവരുന്നത് കണ്ടത്. വാൻ തള്ളി നിർത്താൻ ശ്രമിക്കവേ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോർജിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

Road accident claimed the life of George in Cherupuzha, Kerala. His body was found on Monday and laid to rest yesterday at St. Anthony's Church amidst mourners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com