ADVERTISEMENT

പഴയങ്ങാടി∙ കുപ്പം പുഴയിൽ ദാലിൽ കടവ് ഭാഗത്ത് വേലിയേറ്റ സമയത്ത് അനധികൃതമായി മീൻപിടിത്തം. വലയും ഉപകരണങ്ങളും  കൂടുകളും പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പ്, മാടായി മത്സ്യഭവൻ ഓഫിസർ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കായൽ പട്രോളിങ്ങിനിടെയാണ് അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപെട്ടത്.

ലൈസൻസ് ഇല്ലാത്തതും കണ്ണി വലുപ്പം കുറഞ്ഞതുമായ മീൻപിടിത്ത വലകൾ അനധികൃതമായി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും എന്ന് കണ്ണൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പിടിച്ചെടുത്ത വലകൾ പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന മാടായി മത്സ്യഭവനിലേക്ക് മാറ്റി.

English Summary:

Illegal fishing in Pazhayangadi resulted in the seizure of nets and equipment. A joint patrol by the Fisheries Department, Madayi Fish Haven Officer, and Marine Enforcement Officer discovered the illegal activity during high tide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com