കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്സ്; രോഗബാധ യുഎഇയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിക്ക്
Mail This Article
കണ്ണൂർ ∙ യുഎഇയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിക്കും എംപോക്സ് സ്ഥിരീകരിച്ചതോടെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള എംപോക്സ് ബാധിതരുടെ എണ്ണം രണ്ടായി. നേരത്തേ, വയനാട് സ്വദേശിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. എംപോക്സ് ബാധിതരുമായി സമ്പർക്കമുണ്ടായവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗികളുടെ റൂട്ട് മാപ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസലേഷൻ സംവിധാനം ക്രമീകരിക്കാനും നിർദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മുണ്ടിനീര്: വാക്സീൻ ആവശ്യപ്പെട്ടെന്ന് മന്ത്രി
മുണ്ടിനീരിനുള്ള പ്രതിരോധ വാക്സീൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുതെന്നും മന്ത്രി വീണാ ജോർജ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്.