ADVERTISEMENT

പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എംപോക്സ് സ്ഥിരീകരിച്ചവരുടെ സാംപിൾ തുടർ പരിശോധനയ്ക്കായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. എംപോക്സ് ബാധിച്ച വയനാട്, തലശ്ശേരി സ്വദേശികളുടെ സാംപിളുകളാണ് അയച്ചത്. തുടർച്ചയായി പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ എംപോക്സ് ഭേദപ്പെട്ടതായി സ്ഥിരീകരിക്കുകയുള്ളൂ. നിലവിൽ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തും.

English Summary:

Monkeypox cases in Kannur, Kerala are under investigation as samples are sent to Pune for testing. The health department is actively monitoring contacts and currently reports that the patients are in satisfactory condition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com