ADVERTISEMENT

ഉളിക്കൽ∙ കഴിഞ്ഞ ദിവസം പരിക്കളത്തുണ്ടായ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം നുച്യാട് ലോക്കൽ കമ്മിറ്റി അറിയിച്ചു. മൈലപ്രവൻ ഗിരീഷിന്റെ വീടിനു സമീപത്താണു സ്ഫോടനം നടന്നത്. മുൻപ് ആർഎസ്എസ്–ബിജെപി പ്രവർത്തകനായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഘടനയുടെ ചുമതലകളിൽ നിന്നു രാജിവച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിക്കുന്നത്. ഉളിക്കൽ, വയത്തൂർ പ്രദേശത്തെ നിരവധി ആർഎസ്എസ്–ബിജെപി പ്രവർത്തകർ ഗിരീഷിനു പിന്തുണ പ്രഖ്യാപിച്ചു കൂടെ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.

ഈ സാഹചര്യത്തിൽ ഗിരീഷിനെ അപായപ്പെടുത്താനും കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നതായി സംശയിക്കുന്നു. ബോംബ് സ്ഫോടനത്തിലും ദുരൂഹ സാഹചര്യത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം നുച്യാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

English Summary:

CPM denies involvement in Nuchiyad bomb blast. The party demands a thorough investigation into the explosion near the home of former RSS-BJP worker Mailapravan Girish, who recently joined the CPM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com