തുല്യതാ പരീക്ഷ: വിജയം, പഠനം നിർത്തിയ അതേ സ്കൂളിൽ പരീക്ഷയെഴുതി
Mail This Article
ഉളിക്കൽ ∙ 66 വർഷം മുൻപ് എട്ടാം ക്ലാസിൽ പഠനം നിർത്തിയ സ്കൂളിൽ 81ാം വയസ്സിൽ പത്താംക്ലാസ് തുല്യതാ പരീക്ഷയെഴുതി ജയിച്ച സന്തോഷത്തിലാണ് ഉളിക്കൽ തേർമലയിലെ മുകുളക്കാലായിൽ സേവ്യർ. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തുടർപഠനത്തിനുള്ള സാഹചര്യം വീട്ടിലില്ലാത്തതിനാൽ എട്ടാം ക്ലാസിൽ പഠനം നിർത്തി. മക്കളും കൊച്ചുമക്കളും പഠിച്ച് ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴാണ് വീണ്ടും പഠിക്കണമെന്ന മോഹം ഉണ്ടായത്. ജി
ല്ലയിലെ ഏറ്റവും പ്രായം കൂടിയ പുരുഷ പഠിതാവാണ് സേവ്യർ. വയത്തൂർ സ്കൂളിലാണു പരീക്ഷയെഴുതിയത്. സാക്ഷരതാ പ്രേരക് ഓമന ബാബുവിന്റെ സഹായത്തോടെയായിരുന്നു പഠനം. ഇനി പ്ലസ്‌വൺ പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണ്. ഭാര്യ അച്ചാമ്മയ്ക്കും മകൻ എടൂർ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ എം.എസ്.ബിജുവിനുമൊപ്പമാണു താമസം. മറ്റു മക്കളെല്ലാം ഇന്ത്യയും വിദേശത്തുമായി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നു.