ADVERTISEMENT

കണ്ണൂർ ∙ വള്ളിത്തോടിനടുത്തെ ചരൾ പുഴയിൽ മുങ്ങിമരിച്ച വിൻസന്റിനും ആൽവിൻ കൃഷ്ണയ്ക്കും കണ്ണീർ കുതിർന്ന അന്ത്യാഞ്ജലി.   ഇരുവരുടെയും സംസ്കാരം നടത്തി. 28നു വൈകിട്ടാണു കക്കാട് കൊറ്റാളി കാവിനു സമീപത്തെ വയലിൽ പൊല്ലാട്ട് വിൻസെന്റ്(42), കുടുംബ സുഹൃത്തിന്റെ മകൻ കൊറ്റാളി രാമൻ കടയ്ക്കു സമീപത്തെ ആൽവിൻ കൃഷ്ണ(9) എന്നിവർ പുഴയിൽ മുങ്ങിമരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആൽവിൻ കൃഷ്ണയുടെ മൃതദേഹം ഉച്ചയോടെ പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചപ്പോൾ സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ന്നു. 

ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു. മേയർ മുസ്‌ലിഹ് മഠത്തിൽ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സ്കൂൾ പ്രിൻസിപ്പൽ യൂസഫ് ചന്ദ്രൻക്കണ്ടി, പ്രധാനാധ്യാപിക പി.കെ.ശ്രീജ എന്നിവർ അന്ത്യമോപചാരം അർപ്പിച്ചു. തുടർന്നു കൊറ്റാളി രാമൻകടയ്ക്കു സമീപത്തെ വീട്ടിലെത്തിച്ചപ്പോൾ ദുഃഖം അണപൊട്ടുന്ന കാഴ്ചയായിരുന്നു. നാടൊന്നാകെ അവസാനനോക്കു കാണാൻ തടിച്ചുകൂടി. കെ.വി.സുമേഷ് എംഎൽഎ, കൗൺസിലർ ടി.രവീന്ദ്രൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പയ്യാമ്പലത്ത് സംസ്കരിച്ചു. വിൻസെന്റിന്റെ മൃതദേഹം ചരളിലെ സഹോദരിയുടെ വീട്ടിലെത്തിച്ചതിനു ശേഷം ചരൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു.

ജെറിന്റെ സംസ്കാരം ഇന്ന്
ബാവലിപ്പുഴയിൽ മുങ്ങി മരിച്ച കണിച്ചാർ ചെങ്ങോം നെല്ലിക്കുന്ന് ശാസ്താംകുന്നേൽ ജെറിൻ ജോസഫിന്റെ (27) സംസ്കാരം ഇന്ന് 9.30നു ചെങ്ങോം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തും. ‌‌ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം, സുഹൃത്തുക്കളോടൊപ്പം ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണു ജെറിൻ അപകടത്തിൽപ്പെട്ടത്. കെസിവൈഎമ്മിന്റെ ഇടവക പ്രസിഡന്റും പേരാവൂർ ഫൊറോന സെക്രട്ടറിയും തലശ്ശേരി അതിരൂപത സെനറ്റ് അംഗവുമായിരുന്നു ജെറിൻ.

English Summary:

Drowning in the Charal River claimed the lives of Vincent and Alvin Krishna near Vallithodu. The 42-year-old Vincent and 9-year-old Alvin perished in a tragic accident while near Kakkat Kottali Kavu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com