ADVERTISEMENT

ഇരിട്ടി∙ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും അംഗങ്ങളും ആറളം ഫാമിലെ വളയംചാലിൽ മോഴ ആനയ്ക്ക് മുൻപിൽ പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വയനാട്ടിൽ നിന്നു തിരിച്ചുവരികയായിരുന്നു പ്രസിഡന്റും അംഗങ്ങളും. വളയംചാൽ വഴി ഫാമിലൂടെ ‌വരുമ്പോഴാണ് അപ്രതീക്ഷിതമായി ആനയ്ക്ക് മുന്നിൽ അകപ്പെട്ടത് . ഉടൻ തന്നെ ഡ്രൈവർ റഷീദ് വാഹനം പിന്നോട്ടെടുത്ത് അപകടം ഒഴിവാക്കി . ആർആർടി സംഘത്തെ വിവരം അറിയിച്ചു.

ആർആർടി സംഘം ആനയെ തുരത്തിയ ശേഷം പ്രസിഡന്റും അംഗങ്ങളും സഞ്ചരിച്ച വാഹനം സുരക്ഷിതമായി ഫാമിന് വെളിയിൽ എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് സംഘത്തിൽ വൈസ് പ്രിസിഡന്റ് നജീദ സാദിഖ്, സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പിൽ , അംഗങ്ങളായ കെ.ഹമീദ് , വി.ശോഭ , കെ.സി. രാജശ്രീ എന്നിവരും ഒപ്പമുണ്ടായിരുന്നു .

English Summary:

Wild elephant encounter near Aaralam Farm left Iritty Block Panchayat President and members shaken. The unexpected incident happened late yesterday evening as they were returning from Wayanad through Valayamchal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com