ADVERTISEMENT

പ്രാപ്പൊയിൽ ∙ ചെറുപുഴ പഞ്ചായത്തിലെ 15 ാം വാർഡിൽപെട്ട കുളത്തുവായിലും കക്കോടും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തുവായിലെ നെല്ലിക്കളം സജിയുടെ കൃഷിയിടത്തിൽ നിന്നു 30 ലേറെ കമുകിൻ തൈകളാണു കാട്ടുപന്നികൾ കുത്തി നശിപ്പിച്ചത്. കഴിഞ്ഞ വർഷം സജിയുടെ കൃഷിയിടത്തിലെ 150ലേറെ കമുകിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.

ഇതിനുശേഷം കൃഷിയിടത്തിൽ ചുറ്റിലും പ്ലാസ്റ്റിക് വല കൊണ്ടുള്ള സംരക്ഷണവേലി ഉണ്ടാക്കിയതിനു ശേഷമാണു വീണ്ടും കൃഷി ആരംഭിച്ചത്. ഇതും തകർത്താണു കഴിഞ്ഞദിവസം രാത്രി വീണ്ടും കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചത്. കക്കോട്ടെ പി.സരോജിനിയുടെ 4 വർഷം പ്രായമായ 60ലേറെ കമുകിൻ തൈകളും കഴിഞ്ഞദിവസം കാട്ടുപന്നികൾ നശിപ്പിച്ചു.

English Summary:

Wild boars damage to Kerala farms is a growing concern. Extensive crop destruction in Kulathuwayal and Kakkot highlights the urgent need for effective mitigation strategies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com