കണ്ണൂർ ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ജില്ലാ ആയുർവേദ ആശുപത്രിയിൽ ലൈബ്രറി
∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആയുർവേദ ആശുപത്രിയിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി നിർവഹിക്കും.
സിഎൻസി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
∙ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും ചേർന്നു നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആൻഡ് ടർണിങ്) സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികജാതി വിഭാഗത്തിൽപെട്ട 18നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം. 13ന് വൈകിട്ട് 5ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 0497 2700596
ശ്രമിക് സുരക്ഷാ യോജന ഇൻഷുറൻസ് പദ്ധതി
∙ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളെ അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാൻ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാനായി തപാൽ വകുപ്പും ക്ഷേമനിധി ബോർഡും ചേർന്ന് ക്യാംപുകൾ നടത്തും. ഇന്ന് കരിങ്കൽകുഴി, മയ്യിൽ, മട്ടന്നൂർ, മമ്പറം, തലശ്ശേരി, തളിപ്പറമ്പ്, എരിപുരം എന്നിവിടങ്ങളിലും 3ന് കമ്പിൽ, ഇരിട്ടി, പേരാവൂർ, ആലക്കോട്, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പിണറായി, ശ്രീകണ്ഠാപുരം, മുല്ലക്കൊടി എന്നിവിടങ്ങളിലുമാണ് ക്യാംപുകൾ. 04972705182.
ഇന്നത്തെ പരിപാടി
∙ പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം: സ്വാമി ആനന്ദതീർഥരുടെ 121ാം ജന്മദിനം ഉദ്ഘാടനം ജസ്റ്റിസ് കെ.ചന്ദ്രു -10.30
∙ കാനായി ജോളി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം: ജോളി കാനായി ഉത്തര കേരള വോളി -7.00
∙ പയ്യന്നൂർ ഗാന്ധി പാർക്കിന് സമീപം: നഗരസഭ സാഹിത്യോത്സവം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം - 5.00
∙ ചെങ്ങൽ ശ്രീകൃഷ്ണക്ഷേത്ര ഉത്സവം: തിടമ്പുനൃത്തം രാത്രി 8.30
∙ പെരുവാമ്പ ഗവ.എൽ പി സ്കൂൾ: എരമം കുറ്റൂർ പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭ 3.00.
ഒഴിവ് അധ്യാപകർ
തട്ടുമ്മൽ ∙നരമ്പിൽ ഗവ.എൽ പി സ്കൂളിൽ എൽപിഎസ്എ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 4ന് രാവിലെ 10.30ന്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ കാർഡിയോളജി– ഡോ.നവനീത്
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
∙ ഇഎൻടി– ഡോ.ഷിത
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത, ഡോ.ഷിനി
∙ സ്കിൻ– ഡോ.മിനി
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ എൻസിഡി– ഡോ.വിമൽരാജ്
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്.
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്, നെഫ്രോളജി. സൈക്യാട്രി, സർജറി, ന്യൂറോളജി.