അന്നം മുട്ടിക്കാൻ പ്രതിപക്ഷ ശ്രമം, വർഗീയതയോടു വിട്ടുവീഴ്ചയില്ല: പിണറായി
Mail This Article
കാഞ്ഞങ്ങാട് ∙ എൽഡിഎഫിന് ജനങ്ങൾ നൽകുന്ന സ്വീകാര്യത യുഡിഎഫിനെയും ബിജെപിയെയും വിഷമിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ഇവർ സ്വീകരിക്കുന്ന നിലപാടുകൾ ജന വിരുദ്ധമായി തീരുകയാണ്. ജനങ്ങളാണ് സർക്കാരിന് വേണ്ടി അണി നിരക്കുന്നത്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ജനങ്ങളുടെ അന്നം മുട്ടിക്കാൻ വേണ്ടി പ്രതിപക്ഷം കിണഞ്ഞു ശ്രമിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും. പ്രതിപക്ഷ നേതാവിന്റെ നടപടിയെ യുഡിഎഫിലെ കക്ഷികൾ തന്നെ എതിർക്കുകയാണ്. എൽഡിഎഫിന്റെ ലക്ഷ്യം എല്ലാവർക്കും തൊഴിൽ നൽകുകയാണ്. അധികാരത്തില്‍ എത്തിയാല്‍ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സ്ഥാനാർഥി മന്ത്രി ഇ.ചന്ദ്രശേഖരൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ, സി.വി.ദാമോദരൻ, പി.പി.രാജു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ.കെ.നാരായണൻ, പി.അപ്പുക്കുട്ടൻ, സിപിഎം ഏരിയ സെക്രട്ടറി കെ.രാജ്മോഹനൻ, മാട്ടുമ്മൽ ഹസ്സൻ, ബിൽടെക് അബ്ദുല്ല, കെ.വി.സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പി.അമ്പാടി, പി.പി.നന്ദകുമാർ, രാഘവൻ കൂലേരി എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് റാലിയും പൊതുയോഗവും
മൊഗ്രാൽ∙എൽഡിഎഫ് കാസർകോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റാലിയും പൊതുയോഗവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ചെയർമാൻ ബി.വി.രാജൻ അധ്യക്ഷത വഹിച്ചു. ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ.മുഹമ്മദ് സുലൈമാൻ, സ്ഥാനാർഥികളായ വി.വി.രമേശൻ, എം.എ.ലത്തീഫ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ,ഡോ.വി.പി.പി.മുസ്തഫ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ,കെ.ആർ.ജയാനന്ദ, കെ.എസ്.ഫക്രൂദ്ദീൻ, എം.അനന്തൻ നമ്പ്യാർ, ഡോ.കെ.എ.ഖാദർ, ഡി.ഹംസ ഹാജി, വി.കെ.രമേശൻ, സിദ്ദിഖലി മൊഗ്രാൽ,മൊയ്തിൻകുഞ്ഞി കളനാട്, കുര്യാക്കോസ് പ്ലാപറമ്പിൽ,ജയറാം ബെള്ളകൂട്ടൽ, പി.രഘുദേവൻ, സി.എം.സുബൈർ, എം.ശങ്കർറൈ എന്നിവർ പ്രസംഗിച്ചു.
‘വർഗീയതയോടു വിട്ടുവീഴ്ചയില്ല’
തൃക്കരിപ്പൂർ ∙ വെയിൽ കൂസാതെ തിങ്ങിക്കൂടിയെത്തിയ ആയിരക്കണക്കിനു മുന്നണി പ്രവർത്തകർക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി. ജില്ലയുടെ തെക്കെ അറ്റമായ തൃക്കരിപ്പൂരിലാണ് മുഖ്യമന്ത്രിയുടെ ജില്ലയിലെ പര്യടനം സമാപിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും സഹായകരമായ നിലപാട് സ്വീകരിക്കാനാണ് പ്രതിപക്ഷം തയാറാകേണ്ടത്. പ്രതിപക്ഷ നേതാവിന്റെ വിവേകമില്ലാത്ത സമീപനം ജനക്ഷേമത്തിനും വികസനത്തിനും എതിരാണ്. മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിയിൽ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട് മാറണം.
എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വെങ്ങാട്ട് കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.പി.വർഗീസ് ജോർജ്, ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ, കൺവീനർ ഇ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻസിപി സംസ്ഥാന കമ്മിറ്റി അംഗം സി.ബാലൻ, പി.വി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ തുടങ്ങിയവർ പങ്കെടുത്തു.