ADVERTISEMENT

തൃക്കരിപ്പൂർ

എം.പി.ജോസഫ് 

തൃക്കരിപ്പൂർ ∙ യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫ് ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ പര്യടനം നടത്തി. നടക്കാവ് കോളനിയിൽ നിന്നു പര്യടനം തുടങ്ങി. കവലയോഗങ്ങളിൽ പങ്കെടുത്തും സമ്മതിദായകരെ നേരിട്ടു കണ്ടും വോട്ട് അഭ്യർഥിച്ചു. 

കൊയങ്കര, തങ്കയം, കക്കുന്നം, മൈതാനി, ഒളവറ, ഉടുമ്പുന്തല, കൈക്കോട്ടുകടവ്, വയലോടി, മെട്ടമ്മൽ, വൾവക്കാട്, ബീരിച്ചേരി, വെള്ളാപ്പ്, ആയിറ്റി, മണിയനൊടി, പേക്കടം, തട്ടാനിച്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി വടക്കെക്കൊവ്വലിൽ സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം മണ്ഡലം യുഡിഎഫ് കൺവീനർ എം.ടി.പി.കരീം, കെപിസിസി നിർവാഹക സമിതി അംഗം കെ.വി.ഗംഗാധരൻ, പി.കുഞ്ഞിക്കണ്ണൻ, എസ്.കുഞ്ഞഹമ്മദ്, കെ.വി.മുകുന്ദൻ, ടി.പി.അഹമ്മദ് ഹാജി, പി.വി.മുഹമ്മദ് അസ്‌ലം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നു പടന്ന പഞ്ചായത്തിൽ പര്യടനം നടത്തും.

എം രാജഗോപാലൻ

kasargod-thrikaripur-ldf
ഇടത് മുന്നണി സ്ഥാനാർഥി എം.രാജഗോപാലൻ തിമിരി ആശാരി മുലയിൽ വോട്ടഭ്യർഥിക്കുന്നു.

ചീമേനി∙ എൽഡിഎഫ‌് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥി എം രാജഗോപാലന്റെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു. കയ്യൂർ ചീമേനി, പിലിക്കോട‌്, പടന്ന പഞ്ചായത്തുകളിലാണ‌് പര്യടനം നടത്തിയത‌്. 

ചാനടുക്കം, പോത്താംകണ്ടം, ചീമേനി ടൗൺ, പൊതാവൂർ, ചെറിയാക്കര, മൊടോംതടം, തിമിരി ആശാരിമൂല, നിടുംബ, പാടിക്കീൽ എൈഎൻഎസ‌് കോളനി, മെട്ടമൂല, വെള്ളച്ചാൽ, കരപ്പാത്ത‌്, പിലിക്കോട‌്കണ്ണങ്കൈ, ഓത്ത‌്കുന്ന‌്, പോട്ടച്ചാൽ, പരുത്തിച്ചാൽ, മാച്ചിക്കാട‌് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക‌് ശേഷം എടച്ചാക്കൈയിൽ സമാപിച്ചു. പി ജനാർദനൻ, കെ പി വത്സലൻ, സി ജെ സജിത്ത‌്, മാധവൻ മണിയറ, എം ബാലകൃഷ‌്ണൻ, പി കുഞ്ഞിക്കണ്ണൻ, കെ രാജു, പി രാഘവൻ, സി പി ബാബു, പി വിജയകുമാർ, ഇ നാരായണൻ, രതീഷ‌് പുതിയപുരയിൽ, ഇ ചന്ദ്രൻ, വി വി കൃഷ‌്ണൻ, രവീന്ദ്രൻ മാണിയാട്ട‌്, സി ബാലൻ എന്നിവർ പ്രസംഗിച്ചു.

ടി.വി.ഷിബിൻ 

എൻഡിഎ സ്ഥാനാർഥി ടി.വി.ഷിബിൻ ചീമേനിയിൽ വോട്ടഭ്യർഥിക്കുന്നു.
എൻഡിഎ സ്ഥാനാർഥി ടി.വി.ഷിബിൻ ചീമേനിയിൽ വോട്ടഭ്യർഥിക്കുന്നു.

ചീമേനി∙ പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദയുടെ അനുഗ്രഹം വാങ്ങിയാണ്  എൻഡിഎ തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥി ടി.വി.ഷിബിൻ കയ്യൂർ–ചീമേനി പഞ്ചായത്തിൽ പര്യടനം നടത്തിയത്. 

ചാനടുക്കം, പൊതാവൂർ ,ഞണ്ടാടി ,വലിയപൊയിൽ ,ചീമേനി, മയിച്ച ,ചെറുവത്തൂർ കൊവ്വൽ, ചെറുവത്തൂർ ടൗൺ, കാടങ്കോട് ,അച്ചാംതുരുത്തി മടക്കര പ്രദേശങ്ങളിൽ പ്രചാരണത്തിനെത്തി.  സ്ഥാനാർഥിയോടൊപ്പം ബിജെപി സംസ്ഥാന കൗൺസിൽ അംഗം ടി കുഞ്ഞിരാമൻ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ, എം ഭാസ്കരൻ,  സി വി സുരേഷ്,  പി.യു വിജയകുമാർ, പി രാജീവൻ, രാമചന്ദ്രൻ നായർ, എൻ മോഹനൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു.

കാഞ്ഞങ്ങാട് 

ഇ.ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട് മണ്ഡലംഎൽഡിഎഫ് സ്നാർഥി ഇ.ചന്ദ്രശേഖരന് മരുതോം തട്ടിൽ പ്രവർത്തകർ സ്വികരണം നല‍കിയപ്പോൾ.
കാഞ്ഞങ്ങാട് മണ്ഡലംഎൽഡിഎഫ് സ്നാർഥി ഇ.ചന്ദ്രശേഖരന് മരുതോം തട്ടിൽ പ്രവർത്തകർ സ്വികരണം നല‍കിയപ്പോൾ.

എൽഡിഎഫ് സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ ഇന്ന് കോടോം-ബേളൂർ, മടിക്കൈ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 9ന് മണ്ടേങ്ങാനത്ത് നിന്ന് പര്യടനം ആരംഭിക്കും. ലാലൂർ, തട്ടുമ്മൽ, മേക്കോടോം, ചുള്ളിക്കര, കുഞ്ഞിക്കൊച്ചി, സർക്കാരി, വടക്കുംമൂല, കുറ്റിയടുക്കം, വേങ്ങച്ചേരി, ക്ലായിക്കോട്, മയ്യങ്ങാനം, മണിമുണ്ട, നാര, പുതിയകണ്ടം, ബങ്കളം, ചാളക്കടവ്, കാലിച്ചാംപൊതി, ആലയി, കാര്യക്കുന്ന്, മുണ്ടോട്ട് എന്നിവിടങ്ങളിൽ പര്യടനം നടത്തി കുളങ്ങാട് സമാപിക്കും. 

പി.വി.സുരേഷ്

യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷ് ഇന്ന് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ പര്യടനം നടത്തും. രാവിലെ 9.30ന് ബല്ലാ കടപ്പുറത്ത് നിന്ന് ആരംഭിക്കും. 

പിന്നീട് മീനാപ്പീസ്, ഹൊസ്ദുർഗ് കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി കടപ്പുറം, മരക്കാപ്പ്, കൊട്രച്ചാൽ, അനന്തംപള്ള, ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ്, ബാവാ നഗർ, ആവിയിൽ, പുതിയകോട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തും. കുശാൽ നഗറിൽ സമാപിക്കും.

എം.ബൽരാജ്

പര്യടനത്തിനിടെ കല്ലൂരാവിയിൽ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ബൽരാജ് ബസാർ ഗെയ്സ് ക്ലബ് പ്രവർത്തകരോടൊപ്പം കാരംസ് കളിക്കുന്നു.
പര്യടനത്തിനിടെ കല്ലൂരാവിയിൽ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ബൽരാജ് ബസാർ ഗെയ്സ് ക്ലബ് പ്രവർത്തകരോടൊപ്പം കാരംസ് കളിക്കുന്നു.

എൻഡിഎ സ്ഥാനാർഥി എം.ബൽരാജ് ഇന്ന് രാവിലെ 11 വരെ കാഞ്ഞങ്ങാട് മേഖലയിലെ പ്രധാന ഓഫിസുകൾ, പ്രമുഖ വ്യക്തികൾ എന്നിവരെ കാണും. 11.30 ന് പാൽ കുളം ഭാഗവതി ക്ഷേത്രം, എടത്തോട്, കനകപ്പള്ളി,  കൊന്നക്കാട് കുടുംബയോഗം എന്നിവയിൽ പങ്കെടുക്കും. 5ന് വെള്ളരിക്കുണ്ട് റോഡ് ഷോയിലും സംബന്ധിക്കും.

ഉദുമ 

ബാലകൃഷ്ണൻ പെരിയ 

ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ദേലംപാടി പഞ്ചായത്തിലെ പ്രചാരണത്തിനിടെ.
ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ദേലംപാടി പഞ്ചായത്തിലെ പ്രചാരണത്തിനിടെ.

ഉദുമ ∙ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ദേലംപാടി പഞ്ചായത്തിലെ   പള്ളഞ്ചി,  ബളവന്തടുക്ക, പാണ്ടി, അഡൂർ, പരപ്പ , ദേലംപാടി, കൊറ്റുംബ,  പള്ളങ്കോട്,ദേവറടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ  പര്യടനം നടത്തി. 

യുഡിഎഫ് നേതാക്കളായ ഹക്കീം കുന്നിൽ, ബലരാമൻ നമ്പ്യാർ, വിനോദ് കുമാർ പളളയിൽവീട് , സി.വി.ജയിംസ്, പി.ബി.ഷെഫീഖ്, ബാബുരാജ്, എ.ബി. ഷാഫി, ഇങ്കപ്പഗൗഡ, പ്രദീപ് റായ്, ഗോപാലൻ മണിയാണി, അബ്ദുല്ല, മഹാലിങ്ക മണിയാണി, സതീഷൻ അഡൂർ, സിറാജ്, ബാലകൃഷ്ണ ഗൗഡ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

സി.എച്ച്.കുഞ്ഞമ്പു

ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു മുന്നാട് പീപ്പിൾസ് കോളജിൽ പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നു
ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു മുന്നാട് പീപ്പിൾസ് കോളജിൽ പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നു

ഉദുമ ∙ നിയോജക മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി.എച്ച്‌. കുഞ്ഞമ്പു ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ വെടിക്കുന്ന്‌, മൊട്ടമ്മൽ, കുണ്ടോളംപാറ, ബെലക്കാട്‌, വെടിത്തറക്കാൽ, കരിപ്പോടി, ചിറമ്മൽ, പള്ളിക്കര ജംക്‌ഷൻ, തെക്ക്പുറം, ചെർക്കാപ്പാറ, കോളനി, കരുവാക്കോട്‌, പരയങ്ങാനം അമ്പങ്ങാട്,‌ നെല്ലിയടുക്കം, ഈലടുക്കം,കരിച്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

 വിവിധ കേന്ദ്രങ്ങളിൽ  കെ.കുഞ്ഞിരാമൻ എംഎൽഎ,  കെ.മണികണ്‌ഠൻ,  മധു മുതിയക്കാൽ, പി.ലക്ഷ്‌മി, കെ.കൃഷ്‌ണൻ,  പി.കെ.അബ്ദുൽ റഹ്‌മാൻ, ഇ.ടി.മത്തായി, സണ്ണി അരമന, ബി.വൈശാഖ്‌, കെ.മഹേഷ്‌, ഹരിദാസ്‌, ബിപിൻ കീക്കാനം, മുരളീധരൻ ബളാനം, സാലി ബേക്കൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് മുളിയാർ, ചെമ്മനാട്‌  പഞ്ചായത്തുകളിൽ പര്ടനം നടത്തും. പൂവാളത്തിൽ നിന്നാരംഭിച്ച്  കളനാട്‌ തൊട്ടിയിൽ സമാപിക്കും.

എ.വേലായുധൻ 

ഉദുമ മണ്ഡലം  എൻഡിഎ സ്ഥാനാർഥി എ.വേലായുധൻ ബന്തടുക്ക ബണ്ടംകൈയിൽ വോട്ടർമാർക്കൊപ്പം
ഉദുമ മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.വേലായുധൻ ബന്തടുക്ക ബണ്ടംകൈയിൽ വോട്ടർമാർക്കൊപ്പം

ഉദുമ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി  എ.വേലായുധൻ കുറ്റിക്കോൽ പഞ്ചായത്തിലെ  നെച്ചിപടുപ്പ്, പടുപ്പ്, ആനക്കല്ല്, കരിവേടകം, ബണ്ടംകൈ, കോപ്പാളമൂല, ബില്ലാരംവയൽ, കക്കച്ചാൽ, മലാംകുണ്ട്, മാണിമൂല, മൊട്ട, പയറടുക്ക,  ബന്തടുക്ക എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

എ.സി.ഗോപിനാഥ്,  ബിജെപി ജില്ലാ കമ്മിറ്റി അംഗം വൈ.കൃഷ്ണദാസ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, ബിജെപി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നമ്പ്യാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധുമോഹൻ, ബിജെപി കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്, രവീന്ദ്ര റായി ‍ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com