ADVERTISEMENT

ചെറുവത്തൂർ ∙ ഭക്തരുടെ സങ്കടം ഏറ്റുവാങ്ങി മഞ്ഞൾപ്പൊടി നൽകി തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ ക്ഷേത്രങ്ങളിലും കളിയാട്ടക്കാവുകളിലും വൈകാതെ തെയ്യക്കോലങ്ങൾ എത്തിത്തുടങ്ങും, പള്ളിവാളേന്തി തെയ്യങ്ങൾ ക്ഷേത്രത്തിരുമുറ്റത്ത് നർത്തനമാടുന്ന നല്ല നാളുകൾക്കായി കാത്തിരിക്കുകയാണ് ഭക്തർ. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്താൻ അനുമതി നൽകി. 

കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവംബർ 11,12തിയതികളലും, 13,14തിയതികളിൽ ഓരിയിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും കോവിഡ് മാനദണ്ഡം പാലിച്ച് ഒറ്റക്കോലം ഉത്സവം നടക്കും.     കാരിയിൽ ആലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഒറ്റക്കോലം ഉത്സവത്തിന് മേലേരി ഒരുക്കുവാൻ ഇന്നലെ ക്ഷേത്ര സ്ഥാനികരുടെ കാർമികത്വത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com