കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്; കെട്ടിട സൗകര്യ പരിശോധന നടത്തി
Mail This Article
തച്ചങ്ങാട് ∙ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ബേക്കൽ കൾചറൽ സെന്റർ കെട്ടിടം സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സാന്നിധ്യത്തിൽ കേരള മാരിടൈം ചെയർമാൻ വി.ജെ.മാത്യു, സിഇഒ എച്ച്.ദിനേശൻ, പോർട്ട് ഓഫിസർമാരായ ക്യാപ്റ്റൻ പ്രദീപ്, ക്യാപ്റ്റൻ അശ്വിൻ പ്രതാപ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ എന്നിവർ ചേർന്നു കെട്ടിട സൗകര്യ പരിശോധന നടത്തി.
ഇന്ത്യൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ അഫിലിയേറ്റ് ചെയ്തു ജില്ലയ്ക്ക് അനുയോജ്യമായ കോഴ്‌സുകൾ തുടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വി.ജെ.മാത്യു ഉറപ്പു നൽകി. ഒട്ടേറെ കപ്പൽ ജീവനക്കാരും കുടുംബവുമുള്ള ജില്ലയിൽ ഇവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്പെടുന്ന കോഴ്‌സുകൾ ആരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.