കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ
Mail This Article
കാസർകോട് ∙ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ഡിപ്പോയിൽ കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ഐഎൻടിയുസി) റിലേ സത്യഗ്രഹ സമരം തുടങ്ങി. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും തിങ്കളാഴ്ച ശമ്പളം കിട്ടി. ഓഫിസർമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ, മെക്കാനിക്, കാഷ്വൽ ജീവനക്കാർ എന്നീ വിഭാഗങ്ങളിലുള്ള നൂറോളം ജീവനക്കാർക്കു ശമ്പളം കിട്ടാനുണ്ട്.
പെൻഷൻകാർക്കു പെൻഷൻ കിട്ടിയിട്ടുമില്ല.ശമ്പള വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സൂപ്പർവൈസറി വിഭാഗം ജീവനക്കാരുടെ ശമ്പളം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട് ഡിപ്പോയിൽ നടന്ന റിലേ സത്യഗ്രഹം ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഹരീന്ദ്രൻ ഇറക്കോടൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബിജു ജോൺ, ജലീൽ മല്ലം, വി.രാമചന്ദ്രൻ, എം.നികേഷ്, വി.ഗോപാലകൃഷ്ണ കുറുപ്പ്, പി.പി.സുധീർ, സി.അനിൽ കുമാർ, എം.എസ്.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ കെഎസ്ആര്‍ടിസിയില്‍ വിവേചനപരമായി ശമ്പളം വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് കെഎസ്ടിഡബ്ല്യു (ഐഎൻടിയുസി) കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം തുടങ്ങി. സൂപ്പർവൈസറി ജീവനക്കാർക്ക് ശമ്പളം നൽകാതെ വിവേചനം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് എം.വി.പത്മനാഭനെ ഷാൾ അണിയിച്ച് സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിൽസൺ മാത്യു അധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞിരാമൻ, എം.കുഞ്ഞിക്കൃഷ്ണൻ, ഫസൽ റഹ്മാൻ ബാലകൃഷ്ണൻ, കെ.പി.വിശ്വനാഥൻ, വിനോദ് ജോസഫ് ടി.വി.ശ്രീനാഥ്, സി.അനിൽ കുമാർ, കെ.വി.നാരായണൻ, എൻ.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.