ADVERTISEMENT

നീലേശ്വരം ∙ ഖനന ദുരിതമനുഭവിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിനെ മാതൃകാ പാഷൻ ഫ്രൂട്ട് ഗ്രാമമാക്കാൻ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് (കെസിസിപിഎൽ). തലയടുക്കത്തെ കെസിസിപിഎൽ യൂണിറ്റ് സന്ദർശിച്ച കെസിസിപിഎൽ ചെയർമാൻ മുൻ എംഎൽഎ ടി.വി.രാജേഷാണ് ഇക്കാര്യം അറിയിച്ചത്. കിനാനൂർ കരിന്തളം പഞ്ചായത്തുമായി സഹകരിച്ചാണു പദ്ധതി. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ ചെടി, വളം, സാങ്കേതിക സഹായം എന്നിവ കമ്പനി നൽകും.

കണ്ണൂർ കണ്ണപുരത്തു സജ്ജമാകുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രൊസസിങ് കോംപ്ലക്സിൽ പാഷൻ ഫ്രൂട്ടിന്റെ മൂല്യവർധിത ഉൽപന്നങ്ങളായ സ്ക്വാഷ്, ജാം, പൾപ്പ് ജ്യൂസ് എന്നിവ നിർമിക്കും.  ഇവിടേക്ക് ആവശ്യമായ പാഷൻ ഫ്രൂട്ട് കിനാനൂർ കരിന്തളത്തു നിന്നു ശേഖരിക്കും. ഓഗസ്റ്റിൽ യൂണിറ്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നുും ടി.വി.രാജേഷ് അറിയിച്ചു. ഈ വർഷം കമ്പനി ലാഭത്തിലായതായും പറഞ്ഞു. കരിന്തളം തലയടുക്കത്തെ ഖനനം 2015ൽ നിർത്തിയതിനെ തുടർന്നു പ്രതിസന്ധിയിലായ കമ്പനി വൈവിധ്യവൽക്കരണത്തിലൂടെ തൊഴിലാളികളെ സംരക്ഷിക്കുകയായിരുന്നു.

കരിന്തളത്തെ 50 ഏക്കർ ജൈവവൈവിധ്യ മേഖലയാക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.15 സെന്റിൽ മിയാവാക്കി വനവും ഒരുക്കി. ഈ വർഷം 5 ഏക്കർ സ്ഥലത്തു കൃഷിയിറക്കി. അടുത്ത വർഷം ഇരട്ടിയാക്കും. ചെയർമാനെ കൂടാതെ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പഞ്ചായത്ത് അംഗം ടി.എസ്.ബിന്ദു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, വി.സുധാകരൻ, കെ.വി.രാജേഷ് ബാബു, യൂണിറ്റ് മാനേജർ നിഖിൽ സാജ് എന്നിവർ കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com