െകഎസ്ആർടിസി കണ്ടക്ടർക്ക് സ്വകാര്യബസ് ജീവനക്കാരുടെ മർദനം
Mail This Article
കൊളത്തൂർ ∙ ബേഡഡുക്ക അഞ്ചാം മൈലിനു സമീപം കെഎസ്ആർടിസി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചു. ബന്തടുക്ക സ്വദേശി ലിബിൻ വർഗീസിനാണ് മർദനമേറ്റത്. രാവിലെ കാസർകോട് നിന്ന് ബന്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന സുജിത എന്ന സ്വകാര്യ ബസ്, കെഎസ്ആർടിസി ബസിനെ മത്സരബുദ്ധിയോടെ മറികടന്ന്, റോഡിന് കുറുകെ നിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. നാട്ടുകാർ ലിബിൻ വർഗീസിനെ രക്ഷിച്ചു. പൊലീസ് സ്വകാര്യ ബസ് ജീവനക്കാരൻ ബിജുവിനെ പിടികൂടി.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തു. ആക്രമണം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.താൽക്കാലിക പെർമിറ്റ് എടുത്ത് ഒരേ സമയത്ത് തന്നെ ഓടി കെഎസ്ആർടിസി സർവീസ് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ബാലകൃഷ്ണൻ ആരോപിച്ചു.