ADVERTISEMENT

കാസർകോട് ∙ നബിദിനാഘോഷ നിറവിൽ നാടും നഗരവും. ജില്ലയിലെ വിവിധയിടങ്ങളിൽ ദിവസങ്ങൾക്കു മുൻപേ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ തുടങ്ങിയിരുന്നു. മദ്രസകളും മറ്റും കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ ഇന്ന് നടക്കും. ഇസ്‍ലാമിക കലാസാഹിത്യ പരിപാടികളും മൗലീദ് പാരായണവും ഉണ്ടാവും. വിദ്യാർഥികളുടെ നബിദിന റാലി കാസർകോട് നഗരത്തിൽ ഉൾപ്പെടെ നടക്കും. 

തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളിയിലേക്കാണ് വിവിധ മദ്രസകളിൽ നിന്നുള്ള റാലി നടക്കുക. വഴി നീളെ മധുര പലഹാര വിതരണം നടക്കും.  ഇന്നലെ പള്ളികളിൽ മൗലീദ് പാരായണവും മധുര വിതരണവും ഉണ്ടായിരുന്നു. മദ്രസകൾ കേന്ദ്രീകരിച്ച് പ്രസംഗം, ഗാനാലാപനം മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

 പലയിടങ്ങളിലും ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പരിപാടികളാണു വിവിധ സംഘടനകൾ നടത്തുന്നത്.  ജില്ലയിലെ മിക്ക പള്ളികളും  മദ്രസകളും അലങ്കരിച്ചിട്ടുണ്ട്.  കൊടിതോരണങ്ങളും ഉയർത്തിയിട്ടുണ്ട്.  

പലയിടങ്ങളിലും വിവിധ സംഘടനകൾ  ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.നബിദിനാഘോഷ പരിപാടികളിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമാക്കാൻ ജാഗ്രത പാലിക്കണമെന്ന്  കാസർകോട് സംയുക്ത ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ അഭ്യർഥിച്ചു. കോവിഡിന്റെ ഇടവേളയ്ക്കു ശേഷം നബിദിനം കെങ്കേമമാക്കുന്നതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com