സംഗീതോത്സവത്തിന് ഗോശാലയിലെ മൂന്നു കൺമണികളും
Mail This Article
പെരിയ ∙ ദീപാവലി സംഗീതോത്സവം നടക്കുന്ന പെരിയ ഗോകുലം ഗോശാലയിൽ മൂന്നു ‘കൺമണികൾ’ ഒരേ ദിവസം പിറന്നത് കൗതുകമായി. ഗുജറാത്തിൽ നിന്നെത്തിച്ച ഗിർ ഇനത്തിൽപ്പെട്ട സിന്ധു, രുഗ്മിണി എന്നീ പേരുകളിൽ വിളിക്കുന്ന പശുക്കളും കാസർകോട് കുള്ളൻ ഇനമായ വസുധയുമാണ് ഗോശാലയിൽ ഇന്നലെ പ്രസവിച്ചത്.
സിന്ധുവിന്റെയും രുഗ്മിണിയുടെയും പെൺകുട്ടികൾക്ക് യഥാക്രമം ദീപ്തി, സംഗീത എന്നും വസുധയുടെ ആൺകുട്ടിക്ക് ഇന്ദ്രൻ എന്നു പേരുമിട്ടു. ഇവരുടെ വരവോടെ ഗോശാലയിലെ ഗോക്കളുടെ എണ്ണം 167 ആയി. പരമ്പര വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ 23ന് ആരംഭിക്കുന്ന എട്ടു ദിവസത്തെ ദീപാവലി സംഗീതോത്സവത്തിന് വേദിയൊരുക്കിയിരിക്കുന്നതും ഗോശാലയിൽ തന്നെയാണ്. മുനുഷ്യനെപ്പോലെ ഗോക്കൾക്കും സംഗീതം ആസ്വദിക്കാൻ കഴിയുമെന്നതുകൊണ്ടാണ് സംഗീതോത്സവ വേദി ഗോശാലയിലാക്കിയതെന്ന് മുഖ്യസംഘാടകനും പരമ്പര വിദ്യാപീഠം മാനേജിങ് ട്രസ്റ്റിയുമായ വിഷ്ണുപ്രസാദ് ഹെബ്ബാർ പറഞ്ഞു.