ADVERTISEMENT

ചെറുവത്തൂർ∙ പോയ കാലത്തിന്റെ പോരാട്ട വിര്യങ്ങളുടെ ഓർമകളുമായി തേജസ്വിനിയുടെ തീരത്ത് അവർ ഒത്തുചേർന്നു. സംഘടന പ്രവർത്തന രംഗത്തെ ജ്വലിക്കുന്ന ഓർമകൾ പങ്ക് വയ്ക്കാൻ ഒത്ത് ചേർന്നത് സിപിഎമ്മിന്റെ വനിതാ നേതാക്കൾ. പാർട്ടിയുടെ വനിത വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻകാല നേതാക്കൾ പ്രായാധിക്യം മറന്ന് ഒത്ത് കൂടിയത് വേറിട്ട കാഴ്ചയായി മാറി.

അവിഭക്ത കണ്ണൂർ ജില്ല നില നിന്ന് കാലത്ത് മഹിള ഫെഡറേഷന്റെ നേതാക്കളായി പ്രവർത്തിച്ചിരുന്ന കാഞ്ഞങ്ങാട്ടെ മാണികുഞ്ഞി അടക്കമുള്ള നേതാക്കളാണ് ഒത്ത് ചേരുന്നതിനായി എത്തിയത്. മഹിള അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വി.പി ജാനകിയാണ്  ഇത്തരത്തിൽ ഒത്ത് ചേരുന്നതിനുള്ള വേദിയൊരുക്കിയത്. മഹിള അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കെ.പത്മാവതി, കെ.എം രമണി, ടി.സുശില, വി.തമ്പായി, ‍കെ. ജാനകി, വെസ്റ്റ് എളേരി പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ജാനകി, ഓരിയിലെ എം.പി നാരായണി, നീലേശ്വരത്തെ കെ.സി തമ്പായി, കരിന്തളത്തെ കെ.കാർത്തിയായനി, മുൻ എംഎൽഎ കെ.കുഞ്ഞിരാമന്റെ ഭാര്യ ചെറുവത്തൂരിലെ സരോജിനി തുടങ്ങിയ പഴയ വനിത നേതാക്കളാണ് സംഗമത്തിന് എത്തിയത്. തേജസ്വിനിയുടെ തീരത്ത് ഒത്തു ചേർന്നതിന് ശേഷം വഞ്ചി വീട്ടിലുടെ യാത്ര നടത്തിയാണ് ഇവർ പിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com