ADVERTISEMENT

ഉപ്പള∙ ജില്ലയിലെ പ്രധാന സ്റ്റേഷനായ ഉപ്പളയിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവേ അധികൃതരുമായി  സേവ് ഉപ്പള സ്റ്റേഷൻ ആക‍്ഷൻ കമ്മിറ്റി, സർവകക്ഷി – വ്യാപാരി പ്രതിനിധികളുമായി ചർച്ച നടത്തി.

ഉപ്പളയിൽ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക, റിസർവേഷൻ ടിക്കറ്റ് ബുക്കിങ് സൗകര്യം പുനഃസ്ഥാപിക്കുക, നേത്രാവതി, പരശുരാം, ചെന്നൈ-മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുക, സ്റ്റേഷനിൽ ലലുഭക്ഷണ ശാല സ്റ്റാൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു.സ്റ്റേഷനിൽ ഹാൾട്ട് ഏജന്റിനെ നിയമിച്ചാൽ ഉപ്പളയെ ആശ്രയിക്കുന്ന അഞ്ഞൂറോളം വരുന്ന വിദ്യാർഥികളുടെ സീസൺ ടിക്കറ്റ് വിതരണം ദുരിതത്തിലാകുമെന്നുമുള്ള ആശങ്ക ചർച്ചയിലൂടെ ഉന്നയിച്ചു. 

നിലവിൽ രാത്രികാലങ്ങളിൽ കാസർകോട് എത്തുന്ന ട്രെയിനുകളിൽ ഉപ്പള, മഞ്ചേശ്വരം ഭാഗത്തേക്കുള്ള മലയോര മേഖലയിലേക്കുൾപ്പെടെയുള്ള യാത്രക്കാർ ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തത് കാരണം വളരെ അധികം പ്രയാസപ്പെടുന്നു. ടാക്സിക്ക് ഭീമമായ തുക നൽകിയുമാണ് യാത്ര ചെയ്യുന്നത്. കാസർകോട്–മംഗളൂരു നഗരങ്ങളുടെ മധ്യ ഭാഗത്തായിട്ടുള്ള വളരെ പ്രധാനപ്പെട്ടതും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ നൽകുകയാണെങ്കിൽ ഉപ്പള-മഞ്ചേശ്വരം മേഖലയിലുള്ളവർക്ക്  ഏറെ സൗകര്യപ്രദമാകും. ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

കമ്മിറ്റി ഭാരവാഹികളായ അസീം മണിമുണ്ട, എം.കെ.അലി, കെ.എൽ.പുഷ്പരാജ്, ഹനീഫ് റെയിൻബോ, സത്യൻ സി. ഉപ്പള, നാഫി ബപ്പായിതൊട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഷമീന,  മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന, ജനപ്രതിനിധികളായ മഹ്മൂദ് മണിമുണ്ട, മുഹമ്മദ്‌ ഹുസൈൻ മൂസോടി, ടി.എ.ഷെരീഫ്, മുഹമ്മദ്‌ റഫീഖ്, മജീദ് പച്ചമ്പള, ഖൈറുന്നിസ, കിഷോർ കുമാർ, വിവിധ രാഷ്ട്രീയ നേതാക്കളായ ടി.എ.മൂസ, വസന്ത മയ്യ, എം.ബി. യൂസുഫ്, ബി.എം. മുസ്തഫ, ഉമർ അപ്പോളോ, പി.എം.സലീം, മഖ്ബൂൽ അഹ്‌മദ്‌, വ്യാപാരി പ്രസിഡന്റ് ജബ്ബാർ പള്ളം, വൈസ് പ്രസിഡന്റ് ശിവറാം പക്കള, ഹമീദ്‌ നിഫ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com