ADVERTISEMENT

തൃക്കരിപ്പൂർ ∙ ഓരുജല കൃഷി സമൃദ്ധിയുമായി കവ്വായി കായലിന്റെ വിവിധ മേഖലകളിൽ കല്ലുമ്മക്കായ കൃഷിയിൽ മികച്ച വിളവെടുപ്പ്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ 2000ൽ പരം മത്സ്യത്തൊഴിലാളികളും കർഷക കൂട്ടായ്മകളും കുടുംബശ്രീ സംഘങ്ങളുമാണു കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. പടന്ന, ഓരി, മാടക്കാൽ, ഇടയിലക്കാട്, വലിയപറമ്പ്, തെക്കെക്കാട് തുടങ്ങിയ തീരങ്ങളാണ് കർഷകർ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇടക്കാലത്ത് കർഷകർ കല്ലുമ്മക്കായ കൃഷിയിൽനിന്നു പിന്നോട്ടുപോയെങ്കിലും മികവുണ്ടായതോടെ തിരിച്ചു വരവ് തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ മാർക്കറ്റുകളിലേക്കാണ് ഉൽപന്നം എത്തിക്കുന്നത്. രുചിയേറിയതിനാൽ കവ്വായി കായലിലെ കല്ലുമ്മക്കായക്ക് പ്രത്യേക ആവശ്യക്കാരുണ്ട്.  അതേസമയം ഇടനിലക്കാരുടെ ചൂഷണം ഈ മേഖലയിൽ വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. വിത്തു വിതരണത്തിനും വിള സംഭരണത്തിനും സർക്കാർ നിയന്ത്രിത ഏജൻസികൾ വേണമെന്ന ആവശ്യം കാലങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ട്. ഉൽപന്ന സംഭരണത്തിൽ കർഷകർ  പലപ്പോഴും പറ്റിക്കപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാണ്. 

കോഴിക്കോട്, തലശ്ശേരി, വടകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിത്ത് എത്തിക്കുന്നത്. ഇതോടൊപ്പം കായലിൽ സ്വഭാവികമായി ഉണ്ടാകുന്ന വിത്തും ഉപയോഗിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ വിത്തിറക്കുകയും ഏപ്രിൽ മാസത്തോടെ വിളവെടുപ്പ് പൂർത്തിയാക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com