ADVERTISEMENT

നീലേശ്വരം ∙ ടൗൺ ഹാൾ ഇല്ലാത്ത  നഗരസഭയെന്ന പേരുദോഷത്തിൽ നിന്നു നീലേശ്വരത്തിനു മോചനം. കോട്ടപ്പുറം ആനച്ചാലിൽ നിർമാണം പൂർത്തിയായ മിനി ടൗൺഹാൾ ഇന്ന് ഉച്ചയ്ക്ക് 12 നു തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. ടൗൺ ഹാളിന്റെ വാടക നിരക്കിന് കഴിഞ്ഞ ദിവസം കൗൺസിൽ അംഗീകാരം നൽകിയിരുന്നു. കല്യാണ ആവശ്യത്തിന് 6000 രൂപ, ശുചീകരണച്ചെലവ് 1000 രൂപ,  മറ്റ് ആവശ്യങ്ങൾക്ക് ദിവസം മുഴുവൻ പരിപാടികൾക്ക് 2000 രൂപ, ഉച്ചവരെ ആയിരം രൂപയും 500 രൂപ വീതം ക്ലീനിങ് ചാർജുമാണ് നിശ്ചയിച്ചത്.

എം.രാജഗോപാൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ്  നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് ടൗൺ ഹാൾ നിർമിച്ചത്.400 ആളുകളെ ഉൾക്കൊള്ളാവുന്ന 5000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിൽ 600 ചതുരശ്രയടി വലുപ്പമുള്ള സ്റ്റേജ്, വിശാലമായ പാർക്കിങ് സൗകര്യം, ഗ്രീൻ റൂം, ശുചിമുറി എന്നിവയുണ്ട്. ആനച്ചാൽ, കോട്ടപ്പുറം, അച്ചാംതുരുത്തി, ഉച്ചൂളിക്കുതിര്, കൊയാമ്പുറം പ്രദേശങ്ങളിലെ സാംസ്കാരിക പ്രവർത്തകർക്ക് ടൗൺഹാൾ ഏറെ ഗുണമാകും.  വലിയ പരിപാടികൾ സംഘടിപ്പിക്കാൻ ഹാൾ ഇല്ലാതെ പ്രയാസപ്പെടുന്ന കോട്ടപ്പുറം ഹൈ സ്‌കൂളിനും ടൗൺ ഹാൾ ഉപകാരപ്പെടും. നഗരത്തിൽ നിന്ന് ഏറെ ദൂരെയല്ലാത്ത ഇവിടെ മറ്റു പൊതുപരിപാടികളും നടത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com