വൃക്ഷത്തൈകൾ നട്ടും പ്രതിജ്ഞയെടുത്തും ഹരിതസഭ ചേർന്നും നാടെങ്ങും പരിസ്ഥിതി ദിനാചരണം
Mail This Article
വെള്ളരിക്കുണ്ട് ∙ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത്, സ്കൂളുകൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടന്നു. മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ബളാൽ പഞ്ചായത്തിൽ ഹരിതസഭ നടത്തി. ഗ്രന്ഥശാല വായനശാല, യുവജന സംഘടന ശാസ്ത്ര -സാംസ്കാരിക സംഘടനകൾ, തൊഴിലാളി സംഘടന അയൽക്കൂട്ടം, സിഡിഎസ്, വ്യാപാരി വ്യവസായി, എൻഎസ്എസ് യൂണിറ്റ് കോഓർഡിനേറ്റർമാർ, വാർഡുതല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികൾ വനിതാ സംഘടന, പെൻഷൻ സംഘടന, സീനിയർ സിറ്റിസൻ, ജനപ്രതിനിധികൾ എന്നിവർ ഹരിതസഭയിൽ പങ്കുചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്തു.
സ്ഥിര സമിതി അംഗം അലക്സ് നെടിയകാലയിൽ അധ്യക്ഷനായി. ടി. അബ്‌ദുൽ കാദർ. പി.പത്മാവതി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി. കെ.ആർ.വിനു . ജെസ്സി ചാക്കോ. ബിൻസി ജെയിൻ. സന്ധ്യ ശിവൻ. ശ്രീജ രാമചന്ദ്രൻ പി. സി. രഘുനാഥൻ നായർ പഞ്ചായത്ത് സെക്രട്ടറി രജീഷ് കാരായി, വി. ജെ. ആൻഡ്രൂസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ, രാഷ്ട്രീയ പാർട്ടി എം. പി. ജോസഫ്, ചന്ദ്രൻ വിളയിൽ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഭീമനടി - വൈഎംസി.എ കാസർകോട് സബ് റീജൻ തല പരിസ്ഥിതി ദിനാചരണം ഭീമനടിയിൽ സബ് റീജൻ ചെയർമാൻ ടോംസൺ ടോം ഇലഞ്ഞിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചെറിയാൻ ഊത്തപാറയ്ക്കൽ അധ്യക്ഷനായി. സഖറിയാസ് തേക്കുംകാട്ടിൽ, മാനുവൽ കൈപ്പടക്കുന്നേൽ, ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേശീയ ആരോഗ്യ ദൗത്യം ഓഫിസ് പരിസരത്ത് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ എന്നിവർ ചേര്‍ന്നു ഫല വൃക്ഷ തൈകൾ നട്ടു. 3 വർഷം മുൻപ് നട്ട മാവിൽ നിന്നു ലഭിച്ച മാമ്പഴത്തിന്റെ മധുരവും പങ്കുവച്ചു.
കാഞ്ഞങ്ങാട് ∙ സക്ഷമ ജില്ല സമിതി പരിസ്ഥിതി ദിനം ആഘോഷിച്ചു. മാവുങ്കാൽ റോട്ടറി സ്പെഷൽ സ്കൂളിൽ അജാനൂർ പഞ്ചായത്തംഗം ശ്രീദേവി വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി.ഭാസ്കരൻ, സക്ഷമ ജില്ല വൈസ് പ്രസിഡന്റ് ഗീതാ ബാബുരാജ്, ജില്ലാ ട്രഷറർ പി.വി.രതീഷ്, പ്രീതി, പത്മനാഭൻ എന്നിവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട് ∙ കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സ്വാഭാവിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുച്ചിലോട്ട് വടക്ക് ഭാഗത്ത് കൂവളത്തിന്റെ തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.പഞ്ചായത്തംഗം കെ.വി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.കെ.കൃഷ്ണൻ, നിർമാണ കമ്മിറ്റി ജനറൽ കൺവീനർ രത്നാകരൻ മുച്ചിലോട്ട്, ക്ഷേത്ര വല്യച്ചൻ കുമാരൻ കോമരം എന്നിവർ പ്രസംഗിച്ചു. ജില്ലാ ഫോറസ്റ്റ് ഓഫിസിന്റെ സഹകരണത്തോടെ ആണ് തൈകൾ നട്ടുപിടിപ്പിച്ചത്.
കാഞ്ഞങ്ങാട് ∙ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ റെഡ് ക്രോസ് സൊസൈറ്റി കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക എഎൽപി സ്കൂളിൽ വൃക്ഷത്തൈ വിതരണം ചെയ്തു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ട്രഷററും ജില്ലാ ചെയർമാനുമായ എച്ച്.എസ്.ഭട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വിനോദ്, ജില്ലാ ട്രഷറർ എൻ.സുരേഷ്, ജില്ലാ വൈസ് ചെയർമാൻ എച്ച്.കെ.മോഹൻദാസ്, വി.ടി.കാർത്യായനി, ജൂനിയർ റെഡ് ക്രോസ് ജില്ലാ കോഓർഡിനേറ്റർ കെ.അനിൽ കുമാർ, പി.കണ്ണൻ, പി.ശ്രീകല, ഇ.വി.പത്മനാഭൻ, മുകുന്ദ രാജ് പ്രഭു, എം.നാരായണൻ, ഗുരുദത്ത് പ്രഭു, എം.കെ.പ്രിയ, പി.കെ.പ്രേമ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് അലൻ ജോർജ് അധ്യക്ഷത വഹിച്ചു. ജിഷ്ണു, മഞ്ജിഷ, ഏരിയ സെക്രട്ടറി കെ.അനീഷ് എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ ∙ പരിസ്ഥിതി ദിനം മലയോരത്തെ വിവിധ സംഘടനകളുടേയും വിദ്യാലയങ്ങളുടേയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. വിവിധ മത്സര പരിപാടികൾ, വൃക്ഷത്തൈകളുടെ സംരക്ഷണം, വൃക്ഷത്തൈകൾ നട്ടുവളർത്തൽ, ബോധവൽക്കരണ ക്ലാസുകൾ, പുഴയോരം ശുചീകരണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി.
ചെറുവത്തൂർ ∙ കാടങ്കോട് നെല്ലിക്കാൽ റോഡ് ലൈൻ അസോസിയേഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ റോഡ് ലൈൻ പാതയോര ഹരിതവൽക്കരണം–2023പദ്ധതിയുടെ ഉദ്ഘാടനം ചെറുവത്തൂർ പഞ്ചയാത്ത് പ്രസിഡന്റ് സി.വി.പ്രമീള നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പത്താനത്ത് കൃഷ്ണൻ അധ്യക്ഷനായി. പി.ഷെഫീക്ക്, ടി.കൃഷ്ണൻ, എം.എ.നാസർ, വി.സുനിത, എ.ജി.അഷറഫ്, സജി ബോസ് എന്നിവർ പ്രസംഗിച്ചു.
കണ്ണാടിപ്പാറ ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പാറ അയ്യൻകാളി കലാകായിക സാംസ്കാരിക വേദി ഔഷധ ചെടികൾ വിതരണം ചെയ്തു. വാർഡംഗം എൻ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി ടി.കെ.സതീശ്, ട്രഷറർ കെ.സുരേഷ്, പ്രമോട്ടർ കെ.സുധ, ഊരു മൂപ്പൻ നാരായണൻ കണ്ണാടിപ്പാറ എന്നിവർ പ്രസംഗിച്ചു. സർക്കാർ സ്ഥാപനമായ ഔഷധിയാണ് വിതരണം ചെയ്യാനുള്ള തൈകൾ സൗജന്യമായി നൽകിയത്
.പടിഞ്ഞാറ്റംകൊഴുവൽ ∙ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം രാജാസ് എച്ച്എസ്എസ് 1996–97 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ സംഗമത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ വിതരണവും നടത്തി.പരിസ്ഥിതി പ്രവർത്തകൻ പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. ബീന.കെ.പ്രദീപ്, എം.മധുസൂദനൻ, വി.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചെറുവത്തൂർ ∙ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടക്കാട് എ.വി.സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കൊടക്കാട് വെമ്പള്ളി വയലിൽ കുട്ടികൾ വിത്തു വിതച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.ഗോവർധനൻ ചടങ്ങിൽ അധ്യക്ഷനായി. രവീന്ദ്രൻ കൊടക്കാട് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. അശോകൻ മീങ്ങോത്ത്, ഹേമാംബിക, എം.വി.നാരായണൻ, നിർമൽ മിനി എന്നിവർ പ്രസംഗിച്ചു.
ഹരിത സഭ നടത്തി
നീലേശ്വരം ∙ പരിസ്ഥിതി ദിനത്തിൽ ഹരിതസഭ നടത്തി നീലേശ്വരം നഗരസഭ.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഹരിതസഭ ചേർന്നത്. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ടി.അജിത് പരിസ്ഥിതിദിന സന്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ഹരികൃഷ്ണൻ നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാലുള്ള ശിക്ഷാ നടപടിക്രമങ്ങൾ വിശദീകരിച്ചു. ഹരിതകർമസേന പ്രവർത്തന റിപ്പോർട്ട് കൺസോർഷ്യം സെക്രട്ടറി കെ.വി.സിന്ധു അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി.ലത, വി.ഗൗരി, പി.സുഭാഷ്, കെ.പി.രവീന്ദ്രൻ, കൗൺസിലർമാരായ ഇ.ഷജീർ, പി.ഭാർഗവി, ഷംസുദ്ദീൻ അരിഞ്ചിറ, കില ഫാക്കൽറ്റി പപ്പൻ കുട്ടമത്ത്, ശുചിത്വമിഷൻ റിസോഴ്സ് പഴ്സൻ ഭാഗീരഥി തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് ചർച്ചയുടെ അടിസ്ഥാനത്തിൽ നിർദേശങ്ങളും പരാതികളും ക്രോഡീകരിച്ചു. ഹരിതസഭ റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീമിന് കൈമാറി. ഹരിതകർമ സേനാംഗങ്ങളെ ചെയർപഴ്സൻ ഷാൾ നൽകി ആദരിച്ചു. വിദഗ്ധ സമിതി അംഗങ്ങളും നിരീക്ഷകരും പരിപാടിയിൽ സംബന്ധിച്ചു.
ചെറുവത്തൂർ∙ പഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്തു. സൈസ് പ്രസിഡന്റ് പി.വി.രാഘവൻ അധ്യക്ഷനായി. സെക്രട്ടറി കെ.കെ.വിനോദൻ പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെൽത് ഇൻസ്പെക്ടർ പി.കെ.മധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം കെ.രമണി, എൻ.വി.സുനിത, അസിസ്റ്റന്റ് സെക്രട്ടറി കെ.വി.വിനയരാജ്, കെ.ബാലചന്ദ്രൻ, പത്താനത്ത് കൃഷ്ണൻ, സീമ, വിജയൻ, കെ.കെ.കുമാരൻ എന്നിവർ പ്രസംഗിച്ചു. സോഷ്യൽ ഓഡിറ്റർ ടീം റിപ്പോർട്ട് ഏറ്റുവാങ്ങി. ഹരിത കർമസേനയെ ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു
ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്ത് പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, ഹരിത കർമ സേന പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി. എല്ലാ വാർഡുകളും മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി .സി. ഇസ്മായിൽഅധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. കെ. തങ്കച്ചൻ, മോളിക്കുട്ടി പോൾ, സി. വി അഖില, സി പി സുരേശൻ, ഇ. ടി ജോസ്, . വി രാജീവൻ, എൻ.വി. വി പ്രമോദ്, ജി .മുരളീധരൻ, സെക്രട്ടറി കെ.പങ്കാജാക്ഷൻ എന്നിവർ പ്രസംഗിച്ചു