കണ്ടൽച്ചെടികളുമായി കോളജ് വിദ്യാർഥികൾ
Mail This Article
×
നീലേശ്വരം ∙ പുഴയോരത്ത് കണ്ടൽ നട്ട് കോളജ് വിദ്യാർഥികൾ. കാലിച്ചാനടുക്കം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളാണ് നീലേശ്വരം പുഴയോരത്ത് കണ്ടൽ നട്ടത്. കോളജ് എൻഎസ്എസ് യൂണിറ്റ്, സാമൂഹിക വനവൽക്കരണ വിഭാഗം കാസർകോട്, ജീവനം പദ്ധതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി കണ്ടൽച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.പ്രീത അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കൃഷിശാസ്ത്രജ്ഞനുമായ പി.വി.ദിവാകരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ.കെ.രഞ്ജിത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.ചന്ദ്രൻ, വൊളന്റിയർ സെക്രട്ടറി അശ്വിൻ പ്രകാശ്, വൊളന്റിയർ എ.ആദിത്യൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.