ADVERTISEMENT
തളിപ്പറമ്പ് ∙ ചന്ദനം മുറിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കൂവേരി ‍ഞണ്ടുമ്പലം സ്വദേശി കണ്ടോത്ത് പുതിയപുരയിൽ കുഞ്ഞിമൊയ്തീനെയാണു(42) വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 55 കിലോഗ്രാം ചന്ദനമുട്ടികളുമായി പൂവം സ്വദേശി എ.ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു വനംവകുപ്പിനു കൈമാറിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു ബന്ധു കൂടിയായ കുഞ്ഞിമൊയ്തീന്റെ നിർദേശ പ്രകാരമാണ് ‍ഞണ്ടുമ്പലത്ത് നിന്നു ചന്ദനമരങ്ങൾ മുറിച്ചതായി പറഞ്ഞത്. തുടർന്ന് റേഞ്ച് ഓഫിസർ രതീശന്റെ നേതൃത്വത്തിൽ‍ ഞണ്ടുമ്പലത്തെ വീടിനു സമീപത്തു വച്ചു കുഞ്ഞിമൊയ്തീനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഷറഫുദ്ദീനെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com