‘ന്നാ താൻ കേസ് കൊട്’ ലെ അഭിനയത്തിന് അവാർഡ്, പി.പി.കുഞ്ഞിക്കൃഷ്ണന് വരവേൽപ്
Mail This Article
തൃക്കരിപ്പൂർ ∙ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ശേഷം നാട്ടിലെത്തിയ പടന്ന പഞ്ചായത്ത് അംഗം കൂടിയായ പി.പി.കുഞ്ഞികൃഷ്ണന് പടന്ന പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും വൻ വരവേൽപ്. ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് വരവേൽപ് നൽകിയത്. അവാർഡ് പ്രഖ്യാപനം നടത്തുമ്പോൾ എറണാകുളത്ത് സിനിമാ ഡബ്ബിങിലായിരുന്നു കുഞ്ഞിക്കൃഷ്ണൻ. പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്‌ലം സ്വീകരിച്ചു.
വൈസ് പ്രസിഡന്റ് പി.ബുഷ്റ, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.പി.ഷാഹിദ, പി.വി.അനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ യു.കെ.മുഷ്താഖ്, പി.പവിത്രൻ, എം.പി.ഗീത, എം.കെ.സാഹിറ, എ.കെ.ജാസ്മിൻ, വി.ലത, ടി.വിജയലക്ഷ്മി, കെ.വി.തമ്പായി, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.അസൈനാർ കുഞ്ഞി, അംഗങ്ങളായ കെ.വി.ജതീന്ദ്രൻ, സി.കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിക്കൃഷ്ണന്റെ നാടായ തടിയൻ കൊവ്വലിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം ഒരുക്കി. നടക്കാവിൽ നിന്നു ബാൻഡ് വാദ്യത്തിന്റെയും മറ്റും അകമ്പടിയിൽ ആനയിച്ചു.
നിരവധി പേർ അണിനിരന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സുമേഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ, ടി.പി.കുഞ്ഞബ്ദുല്ല, കെ.വി. ഗോപാലൻ, പി.കെ.പവിത്രൻ, കെ.ദാമു, വി.കെ.ഹനീഫ ഹാജി, ഈയക്കാട് രാഘവൻ, എ.ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.