നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കതകിലിടിച്ച് അജ്ഞാതൻ
Mail This Article
×
ചെറുപുഴ∙ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതൻ. ചൊവ്വാഴ്ച രാത്രി 9ന് പ്രാപ്പൊയിൽ വെസ്റ്റിലെ എം.മുഹമ്മദ് സഫീറിന്റെ വീടിന്റെ കതകിൽ ശക്തിയായി ഇടിച്ച് അജ്ഞാതൻ ശബ്ദമുണ്ടാക്കി. ഈ സമയം അജ്ഞാതനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന ജാഗ്രതസമിതി അംഗങ്ങൾ സമീപ പ്രദേശത്തു തന്നെ ഉണ്ടായിരുന്നു. ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും അജ്ഞാതൻ കടന്നുകളഞ്ഞു.അതേസമയം, ജാഗ്രതസമിതി പരിശോധന കർശനമാക്കിയതോടെ അജ്‌ഞാതന്റെ വിളയാട്ടത്തിനു കുറവ് വന്നിട്ടുണ്ട്. ജാഗ്രതസമിതി ചെറിയ സ്ക്വാഡുകളായി തിരിഞ്ഞാണു രാത്രി പരിശോധന നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.