വാക്സീൻ സ്വീകരിക്കാൻ മടിച്ചവരുടെ വീടുകളിലെത്തി ഡിഎംഒയും സംഘവും
Mail This Article
തൃക്കരിപ്പൂർ ∙ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിൽനിന്നു വിട്ടുനിന്നവരുടെ വീടുകളിലേക്ക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് നേരിട്ടെത്തി. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി മേഖലയിലാണിത്. വാക്സീൻ നൽകാൻ വിമുഖത കാട്ടിയ രക്ഷിതാക്കളെ ബോധവൽക്കരിച്ചും 3 കുട്ടികൾക്ക് വാക്സീൻ നൽകിയാണ് ഡിഎംഒയും സംഘവും മടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ടി.പി.ആമിന, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സഹദ് ബിൻ ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ലിയാക്കത്തലി, പിഎച്ച്എൻ എ.ജെ.റോസമ്മ, ആരോഗ്യപ്രവർത്തകരായ കെ.ജയറാം, കെ.ഭാർഗവി, അനിത, എം.പി.ജയശ്രീ, ഇ.പത്മിനി, ടി.വി.മിനി, ആശാ വൊളന്റിയർ ശോഭ തുടങ്ങിയവർ പങ്കെടുത്തു.
സെപ്റ്റംബർ 11 മുതൽ 16 വരെയാണ് മിഷൻ ഇന്ദ്രധനുസ്സിന്റെ രണ്ടാംഘട്ടം നടത്തുന്നത്. 7 മുതൽ 12 വരെയുള്ള ആദ്യഘട്ടത്തിൽ ജില്ലയിൽ ഇതുവരെ വാക്സീൻ നൽകാത്ത 39 കുട്ടികളിൽ 3 പേർക്കും ഭാഗികമായി വാക്സിൻ നൽകാത്ത 965 കുട്ടികളിൽ 561 പേർക്കും വാക്സീൻ നൽകുന്നതിന് കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. അതിഥിത്തൊഴിലാളി മേഖലയിൽ 42, ട്രൈബൽ മേഖലയിൽ 34 ഉൾപ്പെടെ 330 വാക്സിനേഷൻ സെഷനുകളാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയത്.