ADVERTISEMENT

രാജപുരം∙ കാസർകോട് ബേഡേര്‍സ് കൂട്ടായ്മ വനംവകുപ്പുമായി ചേർന്ന് റാണിപുരം വനത്തിൽ നടത്തിയ ചിത്രശലഭങ്ങളുടെ സർവേയിൽ കണ്ടെത്തിയത് 66 ഇനം ശലഭങ്ങളെ. ആദ്യമായാണ് റാണിപുരത്ത് ചിത്രശലങ്ങളുടെ സർവേ നടക്കുന്നത്. വനാന്തരങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന‍ ആട്ടക്കാരി, കാട്ടൂപാത്ത, സതേൺ സ്പോട്ടഡ് എയ്സ്, വിന്ധ്യൻ ബോബ് എന്നീ ഇനങ്ങളെ റാണിപുരത്ത് കണ്ടെത്തിയിട്ടുണ്ട്.

butterfly
വനാന്തരങ്ങളിൽ അപൂർമായി മാത്രം കണ്ടുവരുന്ന വിന്ധ്യൻ ബോബ്, ആട്ടക്കാരി ശലഭങ്ങൾ.

റാണിപുരം ചർച്ച് ഏരിയ, ട്രക്കിങ് പാത, കർണാടക ബോർഡർ, അച്ചൻപാറ, എൻ.എ പ്ലാന്റേഷൻ, പാറക്കടവ് എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. ഫോറസ്റ്റ് ഓഫിസർ ബി.ശേഷപ്പ, ബിഎഫ്ഒ ആർ.കെ.രാഹുൽ, വിഎസ്എസ് പ്രസി‍ഡന്റ് നിർമല, ബേഡേര്‍സ് കൂട്ടായ്മയിലെ രാജു കിഡൂർ, ശ്രീശാന്തി, പ്രണവ് കാർലെ, ശ്യാംകുമാർ, പുറവങ്കര, അനൂപ്, പൂർണ പ്രജ്ഞ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com