ADVERTISEMENT

കാഞ്ഞങ്ങാട്∙ നോർത്ത് കോട്ടച്ചേരിയിൽ നിന്നു കിഴക്കും കരയിലേക്കുള്ള വെള്ളായി പാലം റോഡ് തകർന്നു. കാസർകോട് ഭാഗത്ത് നിന്നു മാവുങ്കാൽ ഭാഗത്തേക്ക് പോകുന്നവർക്ക് നഗരത്തിലേക്ക് വരാതെ പോകാൻ കഴിയുന്ന വഴിയാണിത്. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും വാഹനങ്ങൾ കൂടുതലായി ഈ പാത ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമേ കോട്ടച്ചേരി ഗവ.എൽപി സ്കൂളിലേക്ക് കുട്ടികളടക്കം പോകുന്നതും ഇതുവഴിയാണ്. 

നിലവിൽ കോട്ടച്ചേരിയിൽ നിന്ന് ഇറങ്ങുന്ന സ്ഥലത്തു തന്നെ റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ നടന്നു പോകാനും ഏറെ പ്രയാസമാണ്. റോഡ് വീതി കൂട്ടി വികസിപ്പിച്ചാൽ നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ റോഡ് നന്നാക്കാൻ പോലും നഗരസഭയുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പേരിനൊരു മൗവ്വേനി ഗോക്കടവ് റോഡ്

നർക്കിലക്കാട്∙ വെസ്റ്റ് എളേരി ഈസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൗവ്വേനി ഗോക്കടവ് റോഡിന്റെ ടാറിങ് തകർന്ന് കാൽനയാത്രപോലും ദുരിതത്തിലായി. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ അതി‍ർത്തിയായ വരിക്കമാവ് തട്ടുവരെ നേരത്തേ ടാറിങ് നടത്തിയിരുന്നു.  വെസ്റ്റ് എളേരിയുടെ അരകിലോമീറ്റർദൂരം ടാറിങ് തകർന്നു കിടക്കുകയാണ്. നാട്ടുകാരുടെ നിരന്തര പരാതിയെതുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി കടലാസിലൊതുങ്ങി. വരിക്കമാവ്, ഗോക്കടവ് തട്ട് പ്രദേശങ്ങളിലെ വീട്ടുകാർക്ക് ആശുപത്രി, പഞ്ചായത്ത്, വില്ലേജ്, സ്കൂൾ, കോളജ്, അമ്പലം, പള്ളി എന്നിവിടങ്ങളിലെത്താൻ ആശ്രയിക്കുന്ന റോഡാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com