ADVERTISEMENT

ചെറുവത്തൂർ ∙ നീലേശ്വരം തേജസ്വിനിപ്പുഴയിൽ ഉത്തര മലബാർ ജലോത്സവം നടത്തുന്നതിനു സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത് ജനകീയ സംഘാടകസമിതി എന്നിവ ചേർന്നു വർഷങ്ങളായി നടത്തിവരുന്ന വള്ളംകളി കോവിഡിനെ തുടർന്നു നിർത്തിവയ്ക്കുകയായിരുന്നു. വള്ളംകളി പുനരാരംഭിക്കുന്നതു സംബന്ധിച്ച് എംഎൽഎ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 5 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചത്.

വർഷങ്ങളായി ഗാന്ധിജയന്തി ദിനത്തിലാണ് ഉത്തര മലബാർ ജലോത്സവം നടത്തുന്നതെങ്കിലും വിപുലമായ തയാറെടുപ്പ് ആവശ്യമുള്ളതിനാ‍ൽ ഇത്തവണ നവംബർ ആദ്യവാരത്തിലായിരിക്കും വള്ളംകളി നടത്തുകയെന്നും എംഎൽഎ അറിയിച്ചു. ജലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചു പ്രാഥമിക യോഗം 3നു വൈകിട്ട് 4ന് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com