വിദ്യാർഥികൾക്കു തുണയായി കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി
Mail This Article
മൊഗ്രാൽ ∙ കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ കെഎസ്ആർടിസി സർവീസ് നടത്തുന്ന ഗ്രാമവണ്ടി വിദ്യാർഥികൾക്കു ഏറെ പ്രയോജനകരം. ജില്ലയിൽ ആദ്യമായിട്ടാണ് കുമ്പള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തിയത്. ദൂരെ സ്ഥലങ്ങളിൽ നിന്നായി കിലോമീറ്ററുകൾ താണ്ടി കാൽനടയായി സ്കൂളിലെത്തുന്ന വിദ്യാർഥികൾ ഏറെ ഗുണകരമാകുന്നതോടൊപ്പം മറ്റു യാത്രക്കാർക്കും സന്തോസഹായകരമായി. ഓട്ടോറിക്ഷകൾക്ക് വൻതുക നൽകിയാണ് ഈ പ്രദേശങ്ങളിലെ യാത്രക്കാർ നഗരത്തിലും മറ്റുമായി എത്തിയിരുന്നത്.
സർവീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഗ്രാമവണ്ടിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വലിയ വാടക നൽകി ടൗണുകളിൽ നിന്ന് ഓട്ടോകളിലും മറ്റും വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്ക് നേരിയ ടിക്കറ്റ് നിരക്കിൽ ഗ്രാമവണ്ടിയിൽ യാത്ര ചെയ്യാനാവുന്നതാണ് ആശ്വാസമേകുന്നത്.
പേരാൽ, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് മൊഗ്രാൽ, കുമ്പള എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലേക്കും സ്വകാര്യ കോളജുകളിലേക്കുമായി എത്തുന്ന വിദ്യാർഥികൾ ഇപ്പോൾ ഗ്രാമവണ്ടിയെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ ചുരുക്കം ചില സ്വകാര്യ ബസുകളാണ് ഓടുന്നത്. അതും ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രം.