ADVERTISEMENT

കാഞ്ഞങ്ങാട് ∙ പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനും മരുന്നുകൾ നൽകുന്നതിനുമായി കാഞ്ഞങ്ങാട് നഗരസഭ 39 ലക്ഷം രൂപ നീക്കിവച്ചു. നഗരസഭ പദ്ധതിയിൽ പെടുത്തിയാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്. ഇത്ര അധികം തുക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന അപൂർവം തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട് നഗരസഭ. നിലവിൽ 43 വാർഡുകളിലായി 1444 പാലിയേറ്റീവ് രോഗികളാണ് നഗരസഭയിൽ ഉള്ളത്. ഇവർക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും 10 സർജിക്കൽ കട്ടിലുകൾ, വീൽ ചെയർ, വാട്ടർ ബെഡ്, വോക്കിങ് സ്റ്റിക് തുടങ്ങിയ പരിചരണ ഉപകരണങ്ങൾ വാങ്ങുന്നതിന് 6 ലക്ഷം രൂപയും ബാക്കി തുക ഡയാലിസിസ്, കാൻസർ തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആളുകളുടെ പരിചരണത്തിനുമാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി റജിസ്റ്റർ ചെയ്ത പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നടന്നു. നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങൾ സ്ഥിരസമിതി അധ്യക്ഷൻ കെ.അനീശൻ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു. നഗരസഭാ പാലിയേറ്റീവ് നഴ്സ് ദീപ്തി സുനിൽ കുമാർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com