ADVERTISEMENT

തൃക്കരിപ്പൂർ∙സുബ്രഹ്മണ്യ സ്വാമി കോവിലുകളിലെ പ്രധാന വഴിപാടായ കാവടി സഞ്ചാരം വിവിധ കോവിലുകളിൽ ആരംഭിച്ചു. കാഷായ വസ്ത്രവും  കാവടി മുദ്രയും ധരിച്ച് പീലിക്കാവടിയേന്തി വേലായുധവുമായി ദേശ സഞ്ചാരം നടത്തുന്ന കാവടികൾ നാട്ടുവഴികളിൽ ഭക്തിയുടെ സന്ദേശമാണ്. വ്രതാനുഷ്ഠാനത്തോടെയുള്ളതാണ് ദേശാടനം. ദേശദേശാന്തരങ്ങൾ സഞ്ചരിച്ച് ഭക്തരുടെ വീടുകളിൽ എത്തിയാൽ സുബ്രഹ്മണ്യ സ്വാമി നേരിട്ടു അനുഗ്രഹം നൽകുമെന്ന വിശ്വാസം നാടു ചുറ്റിയുള്ള കാവടി സഞ്ചാരത്തിനു കാലവളർച്ചയിലും പൊലിമ നൽകുന്നു. സഞ്ചാരം പൂർത്തിയാക്കി കോവിലിലെ ആണ്ടിയൂട്ട് ഉത്സവത്തിനു ശേഷം പഴനിമല യാത്രയോടു കൂടിയാണ് വ്രതാനുഷ്ഠാന സമാപനം.

തൃക്കരിപ്പൂരിലെ വയലോടി സുബ്രഹ്മണ്യ കോവിലിൽ ഇന്നലെ കാവടി സഞ്ചാരം ആരംഭിച്ചു. എം.അശോകൻ പൂജാരിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം വിവിധ ഗ്രാമങ്ങളിൽ സഞ്ചാരം നടത്തും. ഇടയിലക്കാട്, മീലിയാട്ട്, പറയമ്മാനം, തൈക്കീൽ, തലിച്ചാലം, ഉടുമ്പുന്തല, കുറ്റിച്ചി, ഒളവറ, മാടക്കാൽ തുടങ്ങിയ ഗ്രാമങ്ങളിൽ സഞ്ചരിച്ച് സംക്രമ തലേന്നാൾ കോവിലിൽ തിരിച്ചെത്തും. 17 മുതൽ  കോവിലിൽ ഉത്സവ ഭാഗമായുള്ള വിവിധ പരിപാടികളും പൂജാ ചടങ്ങുകളും ആരംഭിക്കും. 21 നു ക്ഷേത്രം തന്ത്രി നീലമന ഇല്ലം കുഞ്ഞിക്കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാ ദിന പൂജകൾ നടത്തും. രാത്രി മെട്ടമ്മൽ കല്ലന്താട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നു കാഴ്ച വരവ്. തുടർന്നു അന്നദാനം. രാത്രി 9.30 നു അശോകൻ പൂജാരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ്ടിയൂട്ട് പൂജ ആരംഭിക്കും. പൂജ കഴിഞ്ഞു അടുത്ത ദിവസം പഴനിമല യാത്ര നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com