കാസർകോട് ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷ ക്ഷണിച്ചു: പൊയ്‌നാച്ചി ∙തെക്കിൽ മേലത്ത് വലിയ വീട് തറവാട്ട് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു നൽകി വരുന്ന വിവിധ എൻഡോവ്മെന്റുകൾക്കും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി ജനുവരി 7. 9447651239, 9048477064,
അധ്യാപക നിയമനം
അഡൂർ∙ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ വച്ച് നടക്കും
വെറ്ററിനറി സർജൻ ഒഴിവ്
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കിയ കാസർകോട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കിൽ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സാ സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ ഒഴിവ്. കാസർകോട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കിലാണ് നിയമനം. ഓരോ ബ്ലോക്കുകളിലും ഒരു ഒഴിവു വീതമാണ് ഉള്ളത്. വെറ്ററിനറി സയൻസിൽ ബിരുദവും കേരള വെറ്ററിനറി കൗൺസിൽ റജിസ്‌ട്രേഷനുമാണു യോഗ്യത. അഭിമുഖം ഇന്നു 11.30നു സിവിൽ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04994–255483.
താൽക്കാലിക നിയമനം
വോർക്കാടി ∙ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്‌സിങ് (കേരള റജിസ്‌ട്രേഷൻ). പ്രായം 18-36. അഭിമുഖം 27 ന് 11നു ഹെൽത്ത് സെന്ററിൽ. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖയും തിരിച്ചറിയൽ രേഖയും സഹിതം 10.30നു മുൻപ് എത്തണം. നിയമനം റഗുലർ / എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നിയമനം നടക്കുന്നത് വരെ മാത്രം.
കാസർകോട്∙സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിന് കീഴിലുള്ള ബിആർസികളിൽ സെക്കൻഡറി വിഭാഗം സ്പെഷൽ എജ്യുക്കേറ്റർ (ഭിന്നശേഷി കുട്ടികൾക്കുള്ള വിദ്യാഭ്യാസം) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ), ആർസിഐ റജിസ്ട്രേഷൻ. അഭിമുഖം 23ന് 10നു എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ. 04994–230316.