ADVERTISEMENT

പള്ളിക്കര ∙ പഞ്ചായത്ത് ഹോമിയോ ആശുപത്രി ബേക്കൽ സ്റ്റേഡിയത്തിന് സമീപത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പള്ളിക്കര ജംക്‌ഷനിൽ തീരെ സൗകര്യം കുറഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഇതുവരെ പ്രവർത്തനം. നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും മന്ത്രിയെ കിട്ടുന്നില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് ഉദ്ഘാടനം ചെയ്യാതെ അധികൃതർ നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. 

പഴയ കെട്ടിടത്തിലെ അസൗകര്യവും രോഗികളുടെ വർധനയും കണക്കിലെടുത്താണ് ഇപ്പോൾ തുറന്നുകൊടുത്തതെന്നും അടുത്ത ജനുവരിയിൽ മന്ത്രിയെക്കൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ പറഞ്ഞു. ആരോഗ്യമേഖലയിൽ നല്ല ഇടപെടലാണ് പഞ്ചായത്ത് നടത്തുന്നതെന്നും പാക്കം സർക്കാർ ആയുർവേദ ആശുപത്രിക്കായി ഒരുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.  

ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഒന്നാം വാർഡ് മെംബർ ചോണായി മുഹമ്മദ് കുഞ്ഞി മാസങ്ങൾക്ക് മുൻപ് സത്യഗ്രഹം നടത്തിയിരുന്നു. യോഗ സെന്റർ അടക്കമുള്ള സൗകര്യം പുതിയ കെട്ടിടത്തിൽ  ഏർപ്പെടുത്തിയിട്ടുണ്ട്. ഔഷധത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com