ADVERTISEMENT

ബദിയടുക്ക ∙ പഞ്ചായത്തിലെ കളി മൈതാനം നശിക്കുന്നു. എൻമകജെ, ബദിയടുക്ക, കുംബഡാജെ, പുത്തിഗെ പഞ്ചായത്തുകളിലെ കളിപ്രേമികളുടെ ഏറ്റവും വലിയ മൈതാനമാണ് ബദിയടുക്ക പഞ്ചായത്തിലെ മൂന്നരയേക്കർ സ്ഥലത്തെ ബോളുക്കട്ടയിലെ മൈതാനം. വർഷങ്ങളായി സ്കൂൾ ഉപജില്ലാ കായികമേളയടക്കം നടക്കുന്ന മൈതാനം നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും എത്താൻ സൗകര്യമുള്ളതാണ് ഈ മൈതാനം.

വിവിധ ക്ലബുകളും വ്യക്തികളും ലക്ഷം രൂപയുടെ ടൂർണമെന്റുകൾ ഇവിടെ നടത്തുന്നു. ഗാലറിയോ ചുറ്റുമതിലോ, വെള്ളമോ,വെളിച്ചമൊന്നുമിവിടെയില്ല.അതുകൊണ്ടു തന്നെ പഞ്ചായത്തിനു വരുമാനമൊന്നും ലഭിക്കുന്നില്ല.ആകെ 500 രൂപയാണ് ഗ്രൗണ്ട് ഫീസായി ലഭിക്കുന്നത്. ആകെയുണ്ടായിരുന്ന ഒരു പവിലിയന്റെ ജനലുകളും വാതിലുകളും സാമൂഹിക വിരുദ്ധർ ഇളക്കികൊണ്ടു പോയിട്ടുണ്ട്. രാത്രിയിൽ മദ്യപൻമാരുടെ ശല്യവുമുണ്ട്.മൈതാനത്തിന്റെ ഒരു ഭാഗത്ത് പുല്ല് വളർന്ന് കളിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മൈതാനത്ത് വാഹന പരിശീലനവും രാത്രിയിൽ ബോർവെൽ വാഹനങ്ങൾ നിർത്തിയിടുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.

നവീകരിക്കുന്നതിനു കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്., ഗാലറി, ശുചിമുറി, പവലിയൻ, വെളിച്ചം, വെള്ളം തുടങ്ങിയ സൗകര്യങ്ങളൊരുക്കി പഞ്ചായത്തിനു ഓരോ കളികൾക്കും 5000 രൂപ വരെ ഫീസ് വാങ്ങിക്കാവുന്ന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതി തയാറാക്കിയാണ് കലക്ടർക്ക് നൽകിയത്. മാസംതോറും ഒട്ടേറെ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിൽ പഞ്ചായത്തിനു ഫീസിനമായി ഒരുകളിക്ക് 500 രൂപ മാത്രമാണ് ലഭിക്കുന്നത്.

ബദിയടുക്ക പഞ്ചായത്തിൽ മാത്രം 30 ക്ലബുകളുണ്ട്.സമീപ പഞ്ചായത്തുകളിലും 30ഓളം ക്ലബുകളുണ്ട്.ഇവിടെ നിന്നുള്ളവർക്ക് ഇതുപോലെ 3.5ഏക്കർസ്ഥലമുള്ള മൈതാനമില്ല. ഈ മൈതാനം നവീകരിച്ചാൽ കളിപ്രേമികൾക്കും വ്യായാമത്തിനെത്തെത്തുന്നവർക്കും പ്രയോജനപ്പെടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com