ADVERTISEMENT

മെഡിക്കൽ ഓഫിസർ ഒഴിവ്
നീലേശ്വരം ∙ ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ സൈക്യാട്രിസ്റ്റ് (യോഗ്യത: എംബിബിഎസ്, എംഡി / ഡിപിഎം / ഡിഎൻബി), മെഡിക്കൽ ഓഫിസർ (യോഗ്യത: എംബിബിഎസ് (സൈക്യാട്രി പിജിയും പരിഗണിക്കും) ഒഴിവ്. അഭിമുഖം ഡിസംബർ 2ന് 10.30നു കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം). 0467–2203118.

അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്
മൊഗ്രാൽപുത്തൂർ ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയറുടെ താൽക്കാലിക ഒഴിവ്. യോഗ്യത: ബി.ടെക് സിവിൽ. അവസാന തീയതി ഡിസംബർ 2ന് 5 വരെ. 04994–232891.

അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയാറാക്കുന്നതിനായി വ്യക്തികൾ / സ്ഥാപനങ്ങൾ / സ്റ്റാർട്ടപ്പുകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. യോഗ്യത – വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വിഡിയോ ഷൂട്ടിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. സ്ഥാപനങ്ങൾ, സംഘടനകൾ: ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തതിലുള്ള 3 വർഷത്തെ പരിചയം, വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷ ഡിസംബർ 8ന് 5ന് അകം കലക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ നൽകണം. prd.kerala.gov.in 

കാസർകോട്∙ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ - ഹെൽത്ത് പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത: 3 വർഷ ഇലക്ട്രോണിക്‌സ് / കംപ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻ‍ഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. മുൻപരിചയം നിർബന്ധമില്ല. കാറഡുക്ക, കാസർകോട് ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന. ഡിസംബർ 10ന് 5ന് അകം  https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കിൽ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കിൽ അപേക്ഷിക്കണം. അഭിമുഖം ഡിസംബർ 18ന് 10ന് ജില്ലാ മെഡിക്കൽ ഓഫിസ് കോൺഫറൻസ് ഹാളിൽ. 9745799948.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com