ADVERTISEMENT

ബങ്കളം∙ കക്കാട്ട് പുതിയവീട്ടിൽ വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ടം 7 മുതൽ 10 വരെ ആഘോഷിക്കും. 7 നു വൈകിട്ടു 4 ന് കൂലോംറോഡിൽ നിന്നു ദേവസ്ഥാനത്തേക്ക് ഘോഷയാത്ര. രാത്രി 7 നു തുടങ്ങൽ, 8 മുതൽ തോറ്റം പുറപ്പാട്. രാത്രി 11 നു തൊണ്ടച്ചൻ ദൈവം അരങ്ങിൽ. 8 നു രാവിലെ 11 നു ചാമുണ്ഡി അമ്മ, 12 നു വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ കെട്ടിയാടും. തുടർന്നു തുലാഭാരം, രാത്രി 7 നു തുടങ്ങൽ, 7.30 നു പ്രാദേശിക കലാപരിപാടികൾ, 8.30 നു ക്ഷേത്രമാതൃസമിതിയുടെ ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്. ക്ഷേത്രം പ്രസിഡന്റ് പി.ഗോവിന്ദൻ സമ്മാനദാനം നിർവഹിക്കും. 9 നു രാവിലെ 11 നു ചാമുണ്ഡി അമ്മ, 12 നു വിഷ്ണുമൂർത്തി പുറപ്പാട്, തുടർന്നു തുലാഭാരം, തുടർന്ന് തുലാഭാരം.

വൈകിട്ട് 7 നു തുടങ്ങൽ, 7.30 ന് ഉപദേവാലയമായ പേത്താളൻ കാവിൽ തെയ്യം തുടങ്ങൽ, രാത്രി 8 നു സാംസ്കാരിക സമ്മേളനം കാസർകോട് സിഐ പി.അജിത് കുമാർ ഉദ്ഘാടനം ചെയ്യും. അനുമോദന സമ്മേളനവും ചേരും. രാത്രി 10 നു തോറ്റം പുറപ്പാട്, 11 നു ഗാനമേള. സമാപന ദിവസമായ 10 നു രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്, കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, വൈകിട്ട് മൂന്നരയ്ക്ക് കാരഗുളികൻ പുറപ്പാട്, രാത്രി 10 നു കാട്ടുമൂർത്തിയുമായി വിഷ്ണുമൂർത്തിയുടെ കൂടിക്കാഴ്ച. 12 നു അപൂർവ ചടങ്ങായ വടക്കേംവാതിൽ. 

അരവത്ത് എരോൽ തെക്ക്‌വീട് തറവാട് കളിയാട്ടം 5 മുതൽ
തച്ചങ്ങാട്∙അരവത്ത് എരോൽ തെക്ക് വീട് തറവാട് കളിയാട്ടം ഡിസംബർ 5, 6 തീയതികളിൽ നടക്കും. 5ന് രാവിലെ 10ന് കലവറ നിറയ്ക്കൽ, രാത്രി 8ന് വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം പുലർച്ചെ 2 ന് പൊട്ടൻ തെയ്യം. 6 ന് രാവിലെ 8ന് ചെർളത്ത് ഭഗവതി തെയ്യം, 10ന് വിഷ്ണുമൂർത്തി, 12ന് പാടാർകുളങ്ങര തെയ്യങ്ങളും കെട്ടിയാടും, 1ന് അന്നദാനം, 2ന് മൂവാളംകുഴി ചാമുണ്ഡി, 5ന് ഗുളികൻ തെയ്യത്തോടെ കളിയാട്ടം സമാപിക്കും

ചെരക്കര തറവാട്  കളിയാട്ടം 9 മുതൽ
കാഞ്ഞങ്ങാട് ∙ വെള്ളിക്കോത്ത് ചെരക്കര തറവാട് കളിയാട്ടം ഡിസംബർ 9, 10 തീയതികളിൽ നടക്കും.

നായരച്ചംവീട് തറവാട്  കളിയാട്ടം മാറ്റിവച്ചു
നീലേശ്വരം ∙ പടിഞ്ഞാറ്റംകൊഴുവൽ നായരച്ചംവീട് തറവാട്ടിൽ 6, 7 തീയതികളിൽ നടത്താനിരുന്ന കളിയാട്ടം തറവാട് അംഗത്തിന്റെ നിര്യാണത്തെ തുടർന്നു 12, 13 തീയതികളിലേക്കു മാറ്റിയതായി  ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com