എയ്ഡ്സ് ദിനാചരണം നടത്തി
Mail This Article
ചെറുവത്തൂർ∙ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ ചേർന്ന് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷയായി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.രാമൻ സ്വാതിവാമൻ ദിനാചരണ സന്ദേശം നൽകി. ചെറുവത്തൂർ ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ടി.എ.രാജ്മോഹൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്. ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പത്മിനി, ക്ഷേമകാര്യ സമിതി സ്ഥിരം സമിതി അധ്യക്ഷൻ സി.വി.ഗിരീശൻ, കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ.വി.സുരേശൻ, ജില്ല എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നഴ്സിങ് വിദ്യാർഥികൾക്കും, ആരോഗ്യ പ്രവർത്തകർക്കുമായി നടന്ന ബോധവൽക്കരണ സെമിനാറിൽ മംഗൽപാടി താലൂക്ക് ആശുപത്രി ഐസിടിസി കൗൺസിലർ ഡി.യോഗേഷ് ഷെട്ടി വിഷയം അവതരിപ്പിച്ചു.
ടൗൺ കേന്ദ്രീകരിച്ച് ബോധവൽക്കരണ റാലിയും നടന്നു. ‘സമൂഹം നയിക്കട്ടെ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പൗർണമി തിയറ്റേഴ്സ് ബോധവൽക്കരണ നാടകവും അവതരിപ്പിച്ചു. ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും, ആശ പ്രവർത്തകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധങ്ങളായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാമദാസ് അറിയിച്ചു.