ADVERTISEMENT

ചിറ്റാരിക്കാൽ ∙ ശാന്തിയുടെയും സമാധാനത്തിന്റേയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയോരം. ക്രിസ്മസിനു മുന്നോടിയായുള്ള 25 നോമ്പിലേക്കും വിശ്വാസികൾ ഇന്നു പ്രവേശിക്കും.

ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു വീടുകളിലെല്ലാം നക്ഷത്രവിളക്കുകളും തെളിഞ്ഞുതുടങ്ങി. ഡിസംബറിന്റെ കുളിരുള്ള രാവുകളിൽ ഇനിമുതൽ തിരുപ്പിറവിയുടെ സംഗീതവുമൊഴുകിയെത്തും. നാടും നഗരവുമെല്ലാം ഇതോടെ ആഘോഷ ലഹരിയിലാകും. മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണികളും ഒരുങ്ങിക്കഴിഞ്ഞു.

നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണ്വിപണികളിൽ ഇപ്പോഴും മുൻതൂക്കം. വ്യത്യസ്ഥതകൾ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങൾ, ക്രിസ്മസ് ട്രീകൾ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. ക്രിസ്മസ് അടുക്കുന്നതോടെ കാരൾ സംഘങ്ങളും ഗ്രാമ, നഗരങ്ങളിൽ സജീവമാകും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പലയിടത്തും ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com