ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും
പാലക്കുന്ന് ∙ അറ്റക്കുറ്റപ്പണിക്കായി പാലക്കുന്ന് ടൗണിൽ കിഴക്കേ, പടിഞ്ഞാറെ റോഡുകളെ ബന്ധിപ്പിക്കുന്ന കോട്ടിക്കുളം റെയിൽവേ ഗേറ്റ് ഇന്നു രാവിലെ 8 മുതൽ 10ന് വൈകിട്ട് 6 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണിത്.

വിചാരണ മാറ്റിവച്ചു
കാസർകോട് ∙ ജില്ലയിൽ ദേശീയപാതയുടെ വികസനത്തോടനുബന്ധിച്ച് ഏറ്റെടുക്കപ്പെട്ട സ്ഥലത്തിനു ലഭിച്ച നഷ്ടപരിഹാരത്തുകയിൽ തർക്കമുന്നയിച്ച് ആർബിട്രേറ്റർ കൂടിയായ കലക്ടർ കാസർകോടിന്റെ ആർബിട്രേറ്റർ കോടതി മുമ്പാകെ ഫയൽ ചെയ്ത ആർബിട്രേഷൻ കേസുകളിൽ 12നു രാവിലെ 10നു കലക്ടറുടെ ചേംബറിൽ നടത്താനിരുന്ന വിചാരണ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 04994 255010.

അപേക്ഷിക്കാം
കാസർകോട് ∙ കേന്ദ്ര സംസ്ഥാന  സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന ഹ്രസ്വകാല പഴ്സനൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്കു ജില്ലയിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗക്കാർക്കു  മുൻഗണന. പ്രായപരിധി 18- 27.  9072668543.

കാസർകോട് ∙ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കുള്ള 2023-24 വർഷത്തെ ലാപ്ടോപ് വിതരണത്തിന് അപേക്ഷിക്കാം. കേന്ദ്ര കേരള എൻട്രൻസ് കമ്മിഷനർ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ – അംഗീകൃത കോളജുകളിൽ നിശ്ചിത ബിരുദ കോഴ്‌സുകളിൽ ഒന്നാം വർഷം പ്രവേശനം ലഭിച്ചവർക്കു ലാപ്ടോപ് അനുവദിക്കും. അപേക്ഷഫോം ജില്ലാ ഓഫിസിൽ ലഭിക്കും. അപേക്ഷകൾ ജനുവരി 1 വരെ സ്വീകരിക്കും. 0467  2203128.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com