ADVERTISEMENT

പെരിയ ∙ പ്രധാന ടൗണുകളിൽ പൊതു ശുചിമുറികൾ നിർമിച്ചും ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിൽ റിങ് കമ്പോസ്റ്റുകൾ സ്ഥാപിച്ചും ശുചിത്വ മാതൃക തീർക്കുകയാണ് പുല്ലൂർ പെരിയ പഞ്ചായത്ത്‌.

പ്രധാനകേന്ദ്രങ്ങളിൽ ശുചിമുറി സമുച്ചയം
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ പെരിയ ബസാർ, അമ്പലത്തറ, കല്യോട്ട് എന്നിവിടങ്ങളിലാണ് പൊതുശുചിമുറി സമുച്ചയമൊരുങ്ങിയത്.കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായ 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പെരിയ ബസാറിൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പൂർത്തിയാക്കിയത് ശുചിമുറിക്കൊപ്പം ഭക്ഷണശാലയടക്കമുള്ളതാണ് പൊതുശുചിത്വ സമൂച്ചയം. 25 ലക്ഷം രൂപ ചെലവിലാണ് കല്യോട്ട്, അമ്പലത്തറ എന്നിവിടങ്ങളിൽ ശുചിമുറി സംവിധാനം ഒരുക്കിയത്. നിർമിതി കേന്ദ്രയ്ക്കായിരുന്നു നിർമാണ ചുമതല.

1942 വീടുകളിൽ റിങ് കമ്പോസ്റ്റ്
വീടുകളിൽ ഉറവിട ജൈവ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് പഞ്ചായത്തിലെ 1,942 വീടുകളിൽ 90% സബ്‌സിഡിയോടെയാണ് റിങ് കമ്പോസ്റ്റ് സ്ഥാപിച്ചത്. സ്ഥല പരിമിതിയുള്ള 256 വീടുകളിൽ 90% സബ്‌സിഡിയോടെ ഉറവിടമാലിന്യ സംസ്കരണത്തിനായി ബയോബിൻ കമ്പോസ്റ്റും സ്ഥാപിച്ചു.

എല്ലാ ഗ്രാമങ്ങളിലും ‌ ബോട്ടിൽബൂത്തുകൾ
10 ലക്ഷം രൂപ ചെലവിൽ 36 കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനാണ് പദ്ധതി. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് രണ്ടരലക്ഷം രൂപ ചെലവിൽ.ഹരിതകർമസേനയ്ക്ക് ട്രോളികൾ നൽകി.

എല്ലാ സ്കൂളിലും കുട്ടി ഹരിതകർമസേന‌
സ്കൂളുകളിൽ നിന്നും വീടുകളിലേക്ക് ശുചിത്വ സന്ദേശം എത്തിക്കുന്നതിനും വിദ്യാലയചുറ്റുപാടുകൾ നിരീക്ഷിക്കുന്നതിനും എല്ലാ സ്കൂളിലും 10 കുട്ടികൾ ഉൾപ്പെടുന്ന ഹരിത കർമസേന സജ്ജമാക്കി സമ്പൂർണ സാമൂഹ്യ ശുചിത്വ ബോധവൽക്കരണമാണ് സേനയുടെ ലക്ഷ്യം.വീടുകളിൽ നിന്നും തരം തിരിച്ച മാലിന്യങ്ങൾ എംസിഎഫിൽ എത്തുന്നത് വരെ സൂക്ഷിക്കാനായി 8 ലക്ഷം രൂപ ചെലവിൽ എല്ലാ വാർഡിലും മിനി എംസിഎഫുകൾ സ്ഥാപിച്ചു.

ഗാർബേജ് മോണിറ്ററിങ് ‌  സംവിധാനം
പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി അജൈവ മാലിന്യം ശേഖരിക്കുന്നതിനു ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തി. 2 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഈ വർഷം എംസിഎഫിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണത്തിനും പദ്ധതി തയാറാക്കുമെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അരവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com