ADVERTISEMENT

എടനീർ∙കലാസാഹിത്യ സാംസ്കാരിക മേഖലയുടെയും ആധ്യാത്മികതയും വളർച്ചയ്ക്കു എടനീർ മഠം നൽകുന്ന സേവനം മഹത്തരമാണെന്നു ധർമസ്ഥല ധർമാധികാരി രാജ്യസഭാംഗം ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ.എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ ഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. ഉപനിഷദ് കഥ, ഭജന തുടങ്ങിയവയിലൂടെ  കുട്ടികളെ സന്മാർഗ ചിന്തയിലേക്കു നയിക്കുന്നത് വഴി നല്ല സംസ്കാരവും ധർമവും നിലനിർത്താൻ കഴിയും. മുൻ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി മികച്ച കലാകാരനും കലാസ്വാദകനും മാത്രമായിരുന്നില്ല. 

 എല്ലാ മേഖലകളിലുമുള്ള കലകളും അവതരിപ്പിക്കാനും കലാകാരന്മാർക്കും എടനീർ മഠം വേദിയാക്കി സർവത്ര പ്രോൽസാഹനം നൽകിയെന്ന്  അദ്ദേഹം അനുസ്മരിച്ചു. എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, മഠം മാനേജർ രാജേന്ദ്ര കല്ലൂരായ, കെ.സൂര്യനാരായണ ഭട്ട്, ടി. ശ്യാം ഭട്ട് എന്നിവർ പ്രസംഗിച്ചു.    20 വർഷത്തിനു ശേഷം മഠം സന്ദർശിച്ച ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെയെ നേരത്തെ മഠം മാനേജർ രാജേന്ദ്ര കല്ലൂരായയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങൾ അകമ്പടിയായി പൂർണകുംഭത്തോടെ വരവേറ്റു.    എടനീർ മഠം ദേവ സന്നിധിയിൽ പ്രാർഥനയ്ക്കു ശേഷം സ്വാമി കേശവാനന്ദ ഭാരതി ഉൾപ്പെടെ മുൻ മഠാധിപതികളുടെ സമാധി മണ്ഡപം അടങ്ങിയ വൃന്ദാവനം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com