ആർക്കോവി 19 ചിത്രപ്രദർശനം ആരംഭിച്ചു
Mail This Article
കാഞ്ഞങ്ങാട്∙കോവിഡ്കാല പ്രതിസന്ധികളും അതിന്റെ ഭീകരതയും അതിജീവന കാലഘട്ടവും വരച്ചുകാട്ടി ആർക്കോവി 19 ചിത്രപ്രദർശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് മഹാമാരിയുടെ അനുഭവകാല സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർക്കോവി ടീം ചിത്രപ്രദർശനം നടത്തുന്നത്. കോവിഡ് കാലയളവിലെ നോവ്, അനിശ്ചിതത്വം, ഭയം എന്നിവയെല്ലാം കലാകാരന്മാരിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കി. 22 കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചിത്രകാരൻ വിനോദ് അമ്പലത്തറ പ്രദർശനം ഉദ്ഘാടനം ചെയ്തു. ക്യുറേറ്റർ ഫോറിന്റോ ദീപ്തി അധ്യക്ഷത വഹിച്ചു. ചിത്രകാരൻമാരായ ശ്യാമ ശശി, മോഹനചന്ദ്രൻ, സചീന്ദ്രൻ കാറഡുക്ക, രാജൻ, ടി.മുഹമ്മദ് അസ്‌ലം, ഷീബ ബാബു, ടി.പി.രാജേഷ് തളിപ്പറബ് എന്നിവർ പ്രസംഗിച്ചു. പ്രദർശനം 13 ന് സമാപിക്കും.