ADVERTISEMENT

കാസർകോട്∙ ഭിന്നശേഷിക്കാരായ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു വാർഷിക പരീക്ഷയെഴുതാൻ സ്ക്രൈബിനെ (പരീക്ഷാസഹായി) ലഭിക്കില്ലെന്ന് ആശങ്ക. ഹയർസെക്കൻഡറി പരീക്ഷാ ദിനങ്ങളിൽ തന്നെ 8, 9 ക്ലാസ് വാർഷിക പരീക്ഷയും നിശ്ചയിച്ചിരിക്കുന്നതാണു കാരണം. ഹയർ സെക്കൻഡറിയിലെ ഭിന്നശേഷി വിദ്യാർഥികൾക്കു സ്ക്രൈബായി 8, 9 ക്ലാസുകാരെയാണു നിയോഗിക്കാവുന്നത്. ഇങ്ങനെ നിശ്ചയിക്കപ്പെട്ട 8, 9 ക്ലാസ് വിദ്യാർഥികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇതിനകം റീജനൽ ഡപ്യൂട്ടി ഡയറക്‌ടർമാർക്ക് ഓൺലൈനായി നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ 8, 9 ക്ലാസ് വാർഷിക പരീക്ഷകളുടെ ടൈംടേബിൾ വന്നപ്പോഴാണ് തീയതികളിലെ പ്രശ്‌നം വ്യക്തമായത്.

പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി പരിഹാരം കാണണമെന്നും ഭിന്നശേഷി മേഖലയിലെ രക്ഷിതാക്കളുടെ ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. പരീക്ഷാ ടൈംടേബിൾ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗങ്ങളിൽ നിന്നു ഹയർ സെക്കൻഡറി മേഖലയിലെ അംഗീകൃത സംഘടനകളെ മാറ്റിനിർത്തുന്നതാണ് ഇത്തരം ഗുരുതര പിഴവുകൾക്കു കാരണമാകുന്നതെന്നു എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വിമർശനമുന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com