ADVERTISEMENT

തൃക്കരിപ്പൂർ ∙ തെയ്യാട്ടക്കഥകളിൽ അപൂർവവും മത സാഹോദര്യം വിളംബരപ്പെടുത്തുന്നതുമായ മാപ്പിളത്തെയ്യം ബാങ്ക് വിളിയോടെ ക്ഷേത്ര മുറ്റത്തെത്തി. പേക്കടം ചവേലാക്കൊവ്വൽ ദേവസ്വം കളിയാട്ടത്തിൽ ആടയാഭരണങ്ങളിഞ്ഞ തെയ്യങ്ങൾക്കൊപ്പം അരങ്ങ് വാണ മാപ്പിള തെയ്യത്തെയും പനിയനെയും കാണാൻ അനേകം പേരെത്തി. പുരാവൃത്തത്തിൽ ഏറെ ശ്രദ്ധേയമായതാണ് ചവേലാക്കൊവ്വലിലെ മാപ്പിള തെയ്യം. കർഷകരെ പീഡിപ്പിച്ച ജൻമിക്കും കിങ്കരൻമാർക്കുമെതിരെ പോരാടി വീരമൃത്യു വരിച്ച തുണി വിൽപനക്കാരായ തേളപ്രത്ത് ഹുസ്സന്റെയും മകന്റെയും ചരിത്രമായി മാപ്പിള തെയ്യത്തെ ബന്ധപ്പെടുത്തുന്നുണ്ട്. 

കർഷകരെയും ഹുസ്സനെയും മകനെയും കൊന്നൊടുക്കിയതിൽ ഉറഞ്ഞു തുള്ളിയ ചവേലാ ഭഗവതി ജന്മിയെയും കിങ്കരൻമാരെയും അരിഞ്ഞു വീഴ്ത്തുകയും നന്മയുടെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി മാപ്പിളത്തെയ്യം തനിക്കൊപ്പം കെട്ടിയാടിക്കണമെന്നു നിഷ്ക്കർഷിക്കുകയും ചെയ്തുവെന്ന് ഐതിഹ്യം. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, തുലുക്കോലം തുടങ്ങിയ തെയ്യക്കോലങ്ങളും അരങ്ങിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com