ADVERTISEMENT

കാഞ്ഞങ്ങാട്∙കേരളത്തിൽ നരേന്ദ്ര മോദി തലങ്ങും വിലങ്ങും ഓടിയാല്‍ മാത്രം ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നും കേരളത്തിൽ ഓടിനടക്കുന്ന മോദി മണിപ്പുരിലേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നും കെപിസിസി മുൻ  പ്രസിഡന്റ് വി.എം.സുധീരൻ.  മഹിളാ ന്യായ് യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് അതീവ പ്രാധാന്യമുള്ളതാണ്. പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന നടപടിയാണ് മോദി നടത്തുന്നത്. ജനാധിപത്യ ഭരണത്തിൽ നിന്നു ഏകാധിപത്യ ഭരണത്തിലേക്ക് ഉള്ള നീക്കമാണ് നടക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങി. മോദിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. അഴിമതിയുടെ കേന്ദ്ര ബിന്ദു ആയി മോദി മാറി. അഴിമതിയുടെ കാര്യത്തിൽ ലോകത്ത് ഇന്ത്യ 93-ാം സ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. വനിത ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സെമീറ അധ്യക്ഷത വഹിച്ചു. 

വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ.ബക്കർ, മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, ഹക്കീം കുന്നിൽ, ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, വനിത ലീഗ് സംസ്ഥാന ട്രഷറർ പി.പി.നസീമ, വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം, ധന്യ സുരേഷ്, കരിമ്പിൽ കൃഷ്ണൻ, ഗീത കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണന്, ബീഫാത്തിമ ഇബ്രാഹിം, ജാസ്മിൻ കബീർ ചെർക്കളം, ‍സുഫൈജ ചെമ്മനാട് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com