ADVERTISEMENT

ചിറ്റാരിക്കാൽ ∙ രൂക്ഷമായ ശുദ്ധജലക്ഷാമത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ നെല്ലിക്കാമല ഗാന്ധിനഗർ പട്ടികവർഗ കോളനിക്കാർ. ഇരുപതുവർഷം പഴയ ശുദ്ധജല പദ്ധതിയാണ് ഇവിടത്തുകാർ ഇപ്പോഴും ആശ്രയിക്കുന്നത്. വേനൽ കടുക്കുമ്പോൾ വലിയ തുക നൽകി ഇവിടേക്കു വാഹനങ്ങളിൽ വെള്ളമെത്തിക്കേണ്ടിവരുന്നു.

സംഭരണിയുണ്ട് പക്ഷേ, ജലം പരിമിതം
2001–02 വർഷത്തിലാണ് നാട്ടുകാർ പ്ലാനിങ് ബോർഡിനു നൽകിയ 3 സെന്റ് സ്ഥലത്ത് ശുദ്ധജല സ്രോതസ്സ് നിർമിച്ചത്. ഇതിനായി നാട്ടുകാർ 10 രൂപയുടെ കൂപ്പൺ വിറ്റ് 15000 രൂപ സമാഹരിച്ചത് പഞ്ചായത്തിനു കൈമാറിയിരുന്നു. നിലവിൽ 10000 ലീറ്റർ ശേഷിയുള്ള സംഭരണിയിൽ വെള്ളം കൊണ്ടുവരുന്നത് അകലെയുള്ള കുളത്തിൽനിന്നാണ്. കുളത്തിൽ ജലം കുറവായതിനാൽ രണ്ടു ദിവസത്തിലൊരിക്കൽ മാത്രമേ പമ്പിങ് നടത്തുന്നുള്ളൂ. പദ്ധതിക്കായി പഞ്ചായത്ത് ടാങ്കും 6 ടാപ്പുകളും മാത്രമാണ് സ്ഥാപിച്ചിരുന്നത്. പിന്നീട് നാട്ടുകാരാണ് സ്വന്തം ചെലവിൽ എല്ലാ വീട്ടുമുറ്റത്തും ടാപ്പുകൾ പിടിപ്പിച്ചത്. 

1992ൽ കോളനിയിലെ 3 സെന്റ് സ്ഥലം ശുദ്ധജല സ്രോതസ്സ് സ്ഥാപിക്കാൻ പഞ്ചായത്തിനു വിട്ടുകൊടുത്തിരുന്നു. എന്നാൽ 5 സെന്റ് ഭൂമിയില്ലാത്തതിന്റെ പേരിൽ ഇവിടെ കുളം നിർമിച്ചില്ല. പകരം ചതുരകിണറാണ് നിർമിച്ചത്. ഈ കിണർ ശാസ്ത്രീയമായി സംരക്ഷിക്കാൻ അധികൃതർ ഇപ്പോഴും തയാറായില്ല. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ചെറിയ കിണറിൽനിന്നാണു കുടുംബങ്ങൾ ഇപ്പോൾ ശുദ്ധജലം ശേഖരിക്കുന്നത്. ഈ സ്ഥലം വിലയ്ക്കുവാങ്ങി ഇതിലെ ജലം പമ്പുചെയ്യാൻ പദ്ധതി തയാറാക്കിയാൽ കോളനിയിലേക്കാവശ്യമായ ശുദ്ധജലം ലഭ്യമാകുമെന്ന് ഇവിടത്തുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com